Latest NewsNEWSSocial MediaTV Shows

സ്റ്റാര്‍ മാജിക്കിനെ വിമര്‍ശിച്ച് പോസ്റ്റ്: യുവാവിനെ മെസേജ് അയച്ച് ഭീഷണിപ്പെടുത്തി അനുമോൾ, തെളിവുമായി യുവാവ്

ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യമായ അനുമോൾ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയനടിയാണ് അനു മോള്‍. മാത്രമല്ല നര്‍മ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതി നിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.

എന്നാല്‍ ഇപ്പോൾ ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ ശ്രദ്ധേയനായ യുവാവ് അനുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് സ്റ്റാര്‍ മാജിക്കിൽ സന്തോഷ് പണ്ഡിറ്റ് വന്നപ്പോഴുണ്ടായ സംഭവങ്ങളാണ്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന കാരണത്താല്‍ ഷോയ്ക്ക് എതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ് ഇപ്പോൾ. നിരവധി നെഗറ്റീവ് കമന്റുകളാണ് പരിപാടിയുടെ ഓരോ പോസ്റ്റിനു താഴെയും ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ട യുവാവിനെ അനുമോള്‍ സ്വകാര്യ ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയാണ് യുവാവ് രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിനു മറുപടി കൊടുത്ത ശേഷം ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ വന്ന് തന്നെ ഭീക്ഷണിപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്.

‘സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടടമല്ലെങ്കില്‍ നെഗറ്റീവ് കമന്റ് പറയാന്‍ പാടില്ല. അഥവാ നെഗറ്റീവ് കമന്റ് പറയണമെങ്കില്‍ ഒരു ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുകയോ ചുരുങ്ങിയത് ഒരു ഭരത് അവാര്‍ഡ് എങ്കിലും കിട്ടിയാല്‍ മാത്രമേ ഇതിന് എതിര്‍ അഭിപ്രായം പറയാന്‍ പാടുള്ളൂ. നീ വെറുപ്പിക്കലാണ്, നിനക്ക് ഒരു ജോലി ഉണ്ടോ, നിന്റെ അക്കൗണ്ട് പൂട്ടിക്കും’, എന്നെല്ലാം പറഞ്ഞുവെന്നാണ് യുവാവ് പറയുന്നത്.

‘ചാറ്റിന്റെ തുടക്കത്തില്‍ തന്നെ നീ ഭയങ്കര വെറുപ്പിക്കലാണ് എന്നായിരുന്നു ആദ്യപ്രതികരണം. ഈ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ ആരായാലും അത് നടിയെ ബാധിക്കുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ താന്‍ അനു തന്നെയാണ് സംസാരിക്കുന്നതെന്നാണ് മറുപടിയായി പറഞ്ഞത്. ഒരു കമന്റിന്റെ പേരില്‍ തന്നോട് ഇങ്ങനെയൊക്കെ പെരുമാറണമെങ്കില്‍ എത്രത്തോളം ചീപ്പ് പേര്‍സണാലിറ്റിയാണ് അനുവിന്റേത് എന്ന് മനസിലാക്കണം’ യുവാവ് വീഡിയോയില്‍ പറയുന്നു.

ഈ ചാറ്റ് സ്‌ക്രീന്‍ റിക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴും അത് മൈന്‍ഡ് ആക്കാതെ തന്നെ ബ്ലോക്ക് ചെയ്ത് പോകുകയായിരുന്നുവെന്നും യുവാവ് പറയുന്നു. താന്‍ ഇട്ട കമന്റിന് വന്ന് ഇത്രയും മറുപടി പറയണമെങ്കില്‍ ഇത് ഹാക്ക് ചെയ്തതല്ലാ എന്നും യുവാവ് പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button