GeneralLatest NewsNEWSTollywood

വിവാഹമോചനം: സാമന്തയെ പരിഹസിച്ച സിദ്ധാര്‍ത്ഥിനെതിരെ വിമര്‍ശനം

വഞ്ചകര്‍ ഒരിക്കലും അഭിവൃത്തി പ്രാപിക്കില്ല എന്നത് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പാഠമാണ്

തെന്നിന്ത്യൻ താരങ്ങളായ സാമന്ത അക്കിനേനിയും നാഗചൈതന്യയും വേർപിരിയുന്നുവെന്ന വാർത്ത വന്നതിനു പിന്നാലെ നടന്‍ സിദ്ധാര്‍ഥ് പങ്കുവച്ച ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നു. സിദ്ധാര്‍ഥിന്റെ പോസ്റ്റ് സാമന്തക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമായാണ് ആരാധകർ വിലയിരുത്തുന്നത്.

‘വഞ്ചകര്‍ ഒരിക്കലും അഭിവൃത്തി പ്രാപിക്കില്ല എന്നത് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പാഠമാണ്. എന്താണ് നിങ്ങളുടെത്’- എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

read also: അടിച്ച്‌ പിരിയുമെന്ന സ്റ്റേജ് വന്നപ്പോഴേക്കും വേര്‍പിരിയുകയായിരുന്നു: വീണ്ടും ഒരുമിച്ചതിനെ കുറിച്ച്‌ എം ബി പത്മകുമാര്‍

സാമന്തയും സിദ്ധാര്‍ഥും 2013 കാലഘട്ടത്തിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും വേർപിരിഞ്ഞു. അതിനു ശേഷമാണ് നാഗചൈതന്യയുമായുള്ള സാമന്തയുടെ പ്രണയവും വിവാഹവും. വിവാഹമോചന വാർത്ത വന്നതിനു പിന്നാലെ വഞ്ചകർ എന്ന നടത്തിയത് ശരിയായില്ലെന്നാണ് ആരാധകർ സിദ്ധാർഥിനോട് പറയുന്നത്. താരത്തിൽ നിന്നും ഇത്തരത്തില്‍ ബാലിശമായ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും വര്‍ഷങ്ങള്‍ മുമ്ബ് അവസാനിപ്പിച്ച ഒരു ബന്ധത്തെചെല്ലി ഇങ്ങനൊരു പ്രതികരണം നടത്തിയത് മോശമായെന്നും ആരാധകര്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments


Back to top button