Latest NewsNEWSNostalgia

ആര്യൻ ഖാൻ മുൻപും നിരവധി തവണ മയക്കു മരുന്ന് ഉപയോഗിച്ചു, വാട്സാപ്പ് സന്ദേശങ്ങൾ കുരുക്കായി : നിർണായക വിവരങ്ങൾ പുറത്ത്

മുംബൈ : മുംബൈ തീരത്ത് കോര്‍ഡെലിയ എന്ന ആഡംബര കപ്പലില്‍ നിന്നും ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ പിടിയിലായപ്പോൾ കണ്ടെത്തിയത് വിവിധ തരത്തിലുള്ള ലഹരി മരുന്നുകൾ. കൊക്കെയ്നും ചരസും എം ഡി എം എയും ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ യുവതികളുടെ സാനിറ്ററി പാഡിലും മരുന്ന് കുപ്പികളിലും വരെ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ആര്യൻ ഖാനാകട്ടെ തന്റെ ലെൻസ് ബോക്സിനുള്ളിലാണ് മരുന്ന് സൂക്ഷിച്ചത്.

ആര്യൻ ഖാൻ ഇതിനു മുമ്പും നിരവധി തവണ സുഹൃത്തുക്കളോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെകുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി . ആര്യൻ ഖാന്റെ വാട്സാപ്പ് മെസ്സേജുകളിൽ നിന്നാണ് പോലീസിന് ഈ നിർണ്ണായക വിവരങ്ങൾ കിട്ടിയത്.

കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന രഹസ്യവിവരം എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നതിനെ തുടർന്നായിരുന്നു പരിശോധന. ഏകദേശം 15 ദിവസം മുമ്പുതന്നെ രഹസ്യ വിവരം കിട്ടിയിരുന്നുവെന്ന് എന്‍.സി.ബി. പറഞ്ഞു. ഇതിനെ തുടർന്നാണ് മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്ഡെയും സംഘവും ടിക്കറ്റെടുത്ത് യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലില്‍ കയറി പരിശോധന നടത്തിയത്. അര്‍ധരാത്രിയോടെ ആഘോഷം തുടങ്ങിയശേഷമാണ് ഇവര്‍ റെയ്ഡ് നടത്തി എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കപ്പലില്‍ വേറെ 100 യാത്രക്കാര്‍ ഉണ്ടായിരുന്നു. കപ്പല്‍ പിന്നീട് മുംബൈയിലേക്ക് തിരികെയെത്തിച്ച് ഇവരെ ഇറക്കിയ ശേഷം ഗോവയ്ക്ക് യാത്രതുടര്‍ന്നു.

 

shortlink

Related Articles

Post Your Comments


Back to top button