CinemaGeneralLatest NewsMollywoodNEWS

ശ്രീനിവാസന്മാർ ഒരു ഉളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു: ഹരീഷ് പേരടി

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലിന് സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

Read Also  :  എനിക്കൊരു കാമുകിയുണ്ടായിരുന്നു, അപ്പോഴാണ് നീ ഇടയില്‍ കയറി വന്നത്: വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി ആശ

കുറിപ്പിന്റെ പൂർണരൂപം:

മോനസൺ എന്ന കള്ളന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയവർ,ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളൻ പറഞ്ഞപ്പോൾ ആ സിംഹാസനത്തിൽ ചന്തിയിട്ട് നിരങ്ങയിവർ…ഈ തെമ്മാടിത്തരം മുഴുവൻ ചെയ്തതിനു ശേഷം ഇവിടുത്തെ അംഗനവാടി ടീച്ചർമാർക്ക് കുട്ടികളെ പഠിപ്പിക്കാൻ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസൻമാർ ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു…കള്ളൻമാരുമായി അന്തർധാര സജീവമാക്കിയ ഇത്തരം ബടുക്കൂസുകളെ ഏതെങ്കിലും റിയാലിറ്റിഷോകളിൽ കൊണ്ടുവന്ന് അവരുടെ കള്ള സിംഹാസനങ്ങളിലെ ഇരുത്തത്തെ പറ്റിയും വിരലിലണിഞ്ഞ കള്ള മോതിരങ്ങളെ പറ്റിയും അവർ വാനോളം പാടി പുകഴ്ത്തിയ കള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങൾ അവരോട് തന്നെ നേരിട്ട് ചോദിച്ച് പൊതു സമൂഹത്തിന്റെ മുന്നിൽ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കു…അപ്പോൾ നിങ്ങളെ അംഗീകരിക്കാം…അതുവരെ സന്തോഷ് പണ്ഡ്യറ്റിനോടൊപ്പം…

shortlink

Related Articles

Post Your Comments


Back to top button