
സ്റ്റാർ മാജിക് പരിപാടിയിൽ തന്നെ വിളിച്ചു വരുത്തി മറ്റ് താരങ്ങൾ അപമാനിച്ചുവെന്ന് ആരോപിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന് പറഞ്ഞ് താനുള്‍പ്പെടെയുള്ളവരെ തെറിവിളിച്ച സന്തോഷിന്റെ ആരാധകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മൽ പാലാഴി.
അപമാനിതന്‍ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതെ ഇരിക്കുവാന്‍ ഉള്ള ബുദ്ധിയെങ്കിലും കാണിക്കുവാന്‍ നിങ്ങളുടെ താരത്തിനോട് പറയണമെന്നായിരുന്നു നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ എഴുതിയത്. ബിനു അടിമാലിയെ അധിക്ഷേപിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോ ആണ് നിർമ്മൽ പാലാഴി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. സന്തോഷ് പണ്ഡിറ്റിനെ ചാനല്‍ ഷോയില്‍ അപമാനിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസം സിനിമാ താരം ബിനീഷ് ബാസ്റ്റിനും രംഗത്തെത്തിയിരുന്നു.
നിർമ്മൽ പാലാഴിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
നൂറ് കോടി സിനിമയിൽ നായകൻ ആയ ഇദ്ദേഹം കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഈ ഷോയിൽ അപമാനിതനായി എന്നും പറഞ്ഞു വീഡിയോ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ കുറച്ചു ആരാധകർ ഞാൻ ഉൾപ്പെടെ ഉള്ള കലാകാരന്മാരുടെ പേജുകളിൽ കയറി തെറി വിളിച്ചിരുന്നു,ഈ തെറി വിളിച്ച ആരാധകരോട് ഒന്ന് പറഞ്ഞോട്ടെ… അപമാനിതൻ ആയി എന്ന് പറഞ്ഞിട്ട് വീണ്ടും അവിടെ പോവാതെ ഇരിക്കുവാൻ ഉള്ള ബുദ്ധിയെങ്കിലും കാണിക്കുവാൻ പറയു നിങ്ങളുടെ താരത്തിനോട്. ആ ഷോ കാണുന്നവർക്ക് അറിയാം പരസ്പരം കളിയാക്കിയും ട്രോളിയും ഉള്ളതാണ് അതാണ് ആ ഷോയുടെ വിജയവും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള പ്രോഗ്രാമും ആണ് ഇത്..പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ… നിങ്ങളുടെ ഈ താരത്തിന് മറ്റുള്ളവരെ നിലവാരമില്ലാത്ത ഏത് ഭാഷയിലും എന്തും പറയുവാൻ ഉള്ള ലൈസൻസ് നിങ്ങൾ കൊടുത്തത് ആണോ,അങ്ങനെ ആണെങ്കിൽ തിരിച്ചു എന്തെങ്കിലും കേട്ടാൽ ദയവ് ചെയ്ത് പരാതിയുമായി വരരുത്’.
Post Your Comments