CinemaGeneralLatest NewsNEWS

ഹരികൃഷ്ണൻസ്, സമ്മർ ഇൻ ബെത്‌ലഹേം സിനിമകൾക്കൊപ്പമായിരുന്നു ആ ചിത്രം റിലീസ് ചെയ്തത്: റാഫി

മലയാളി പ്രേക്ഷക മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് 1998-ൽ പുറത്തിറങ്ങിയ ‘പഞ്ചാബി ഹൗസ്’. ദിലീപ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സിനിമയെ കുറിച്ച് റാഫി മെക്കാർട്ടിൻ സംവിധായകരിലെ റാഫി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

സിനിമയിലെ നായക കഥാപാത്രത്തിന് പ്രചോദനമായത് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവമാണെന്ന് റാഫി ഓർത്തെടുക്കുന്നു. ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യവേ വാങ്ങിയ ഭക്ഷണം കേടായതിനാൽ അത് വേസ്റ്റ് ബോക്സിൽ ഉപേക്ഷിച്ചു. എന്നാൽ പെട്ടെന്ന് ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാനൊരുങ്ങി എന്നും താൻ ആ കുട്ടിയെ തടയുകയും, അവന് ഭക്ഷണം വാങ്ങാൻ പൈസയും കൊടുത്തുവെന്നും അദ്ദേഹം പറയുന്നു. പേര് ചോദിച്ചപ്പോൾ അവൻ തനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആംഗ്യം കാണിക്കുന്നതാണ് കണ്ടത്.

പക്ഷേ അവന്‍റെ കണ്ണുകളിൽ എന്തോ മറച്ചുപിടിക്കുന്നതായി എനിക്ക് തോന്നി. അപ്പോഴേക്കും ട്രെയിൻ വിട്ടതും അവൻ ചാടി ഇറങ്ങുകയായിരുന്നു. ആ സംഭവം മനസ്സിൽ മായാതെ കിടന്നുവെന്നും അതാണ് തന്റെ ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രത്തിന് കാരണമായതെന്നും റാഫി പറയുന്നു. എന്നാൽ പിന്നീട് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നുവെന്നും റാഫി പറയുന്നു.

റാഫിയുടെ വാക്കുകൾ :

‘ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു ഞാൻ. പക്ഷേ കഴിക്കാൻ തുടങ്ങും മുമ്പ് അത് കേടാണെന്നു മനസ്സിലായതോടെ ഭക്ഷണം കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു. അപ്പോഴേക്കും പെട്ടെന്ന് ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാനൊരുങ്ങി. അപ്പോഴേക്കും ഞാനത് വിലക്കി, ഭക്ഷണം വാങ്ങാൻ പൈസയും കൊടുത്തു.സ്കൂൾ യൂണിഫോം ആയിരുന്നു ആ കുട്ടി ഇട്ടിരുന്നത്. മുഖം കണ്ടപ്പോൾ മലയാളിയാണോയെന്ന് സംശയിച്ചു’.

‘ഇനി കേരളത്തിൽ നിന്നെങ്ങാനും അവൻ നാടുവിട്ടുവന്നതാണോ എന്നറിയാനായി വെറുതെ ഞാൻ പേര് ചോദിച്ചു. പക്ഷേ പെട്ടെന്ന് അവൻ തനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആംഗ്യം കാണിക്കുന്നതാണ് കണ്ടത്. പക്ഷേ അവന്‍റെ കണ്ണുകളിൽ എന്തോ മറച്ചുപിടിക്കുന്നതായി എനിക്ക് തോന്നി. അപ്പോഴേക്കും ട്രെയിൻ വിട്ടതും അവൻ ചാടി ഇറങ്ങുകയായിരുന്നു.ഇനിയെങ്ങാനും താൻ ആരാണെന്ന് പറയാതിരിക്കാനായി അവൻ ഊമയായി അഭിനയിച്ചതാണോ എന്ന തോന്നലായിരുന്നു പിന്നെ മനസ്സു നിറയെ. ഇതാണ് പഞ്ചാബി ഹൗസിലെ ഉണ്ണിയെ രൂപപ്പെടുത്താനുണ്ടായിരുന്ന ത്രെഡ്’.

‘രണ്ടുവർഷം കഴിഞ്ഞാണ് തിരക്കഥയുടെ രൂപമായത്. ഒരു പ്രണയകഥയായി ഒരുക്കാനായിരുന്നു പദ്ധതിയിട്ടത്. ചിത്രത്തിൽ നായകൻ ഊമയായി അഭിനയിക്കുന്നു, നായികയ്ക്കും സംസാരശേഷിയില്ല, കഥ മുന്നോട്ടു കൊണ്ടുപോകാനായി ഒരു വില്ലൻ പോലുമില്ല. ഒടുവിൽ പ്രതിസന്ധികളെ തരണം ചെയ്ത് ചിത്രം ഞാനും മെക്കാർട്ടിനും ചേർ‍ന്ന് പൂർ‍ത്തിയാക്കി’.

Read Also:- അപ്പയുടെ സൂപ്പര്‍ ഹിറ്റ് സിനിമയില്‍ എന്‍റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്: കാളിദാസ് ജയറാം

‘ആദ്യം നേരിട്ട പ്രശ്നം ഷൂട്ടിന് സമയമായപ്പോൾ നായിക പിന്മാറിയതായിരുന്നു. ഇതോടെ ആദ്യം സിനിമയ്ക്കായി തീരുമാനിക്കുകയും പിന്നീട് മാറ്റുകയും ചെയ്ത നായികയെ തന്നെ നായികയാക്കി. ജഗതി ശ്രീകുമാർ, ഇന്നസെന്‍റ്, കലാഭവൻ മണി തുടങ്ങിയവരേയും അവരുടെ തിരക്ക് മൂലം സിനിമയ്ക്ക് കിട്ടിയില്ല. ഒടുവിൽ പൂർത്തിയാക്കി. ഹരികൃഷ്ണൻസ്, സമ്മർ ഇൻ ബെത്‌ലഹേം സിനിമകൾക്കൊപ്പമായിരുന്നു റിലീസ് ചെയ്തത്, വിജയ സാധ്യതയത്രയൊന്നുമില്ലായിരുന്നു. പക്ഷേ ഇരുന്നൂറു ദിവസത്തോളം തിയേറ്ററുകളിൽ സിനിമ ഓടുകയുണ്ടായി’ – റാഫി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button