CinemaGeneralIndian CinemaLatest NewsNEWS

തല അജിത്ത് വേണ്ടെന്ന് വെച്ച സിനിമകൾ!

രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് അജിത്ത്. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അജിത്ത്. തല എന്ന പേരിലാണ് അജിത്ത് അറിയപ്പെടുന്നത്. അറുപതോളം സിനിമകളില്‍ ഇതുവരെ അജിത്ത് അഭിനയിച്ചു. എന്നാല്‍ അജിത്ത് വേണ്ടെന്ന് വെച്ച ചിത്രങ്ങൾ എല്ലാം മറ്റു താരങ്ങൾക്ക് കരിയര്‍ ബ്രേക്ക് ആയിട്ടുണ്ട്. അത് ഏതെല്ലാം സിനിമകളാണ് എന്ന് നോക്കാം.

അജിത്തിനെയും വിജയ്‌യെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന ചിത്രമായിരുന്നു ‘നേര്‍ക്കുനേര്‍’. വസന്ത് സംവിധാനം ചെയ്ത ചിത്രം നിർമിക്കുന്നത് മണിരത്‌നമാണ്. ചിത്രത്തില്‍ അഭിനയിക്കാനായി അജിത്ത് എത്തുകയും ഏതാനും ചില രംഗങ്ങള്‍ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഡേറ്റ് ക്ലാഷ് ആയതിനെ തുടര്‍ന്ന് അജിത്ത് പിന്മാറുകയും സൂര്യ പകരക്കാരനായി എത്തുകയുമായിരുന്നു. സൂര്യയുടെ ആദ്യ ചിത്രം കൂടിയായിരുന്നു നേർക്കുനേർ.

അത് പോലെ തന്നെ വിജയ്‌ നായകനായി എത്തിയ 1997 ല്‍ പുറത്തിറങ്ങിയ ചിത്രം ‘ലവ് സ്റ്റോറി’യും അജിത്തിനെ വെച്ച് ചെയ്യാനിരുന്ന ചിത്രമായിരുന്നു. തിരക്കഥ ഇഷ്ടപ്പെടാത്തത് മൂലം അജിത്ത് ചിത്രം നിരസിക്കുകയായിരുന്നു. എന്നാൽ ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.

ശങ്കര്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് ‘ജീന്‍സ്’. പ്രശാന്ത് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ ഐശ്വര്യ റായിയാണ് നായിക. എന്നാല്‍ പ്രശാന്തിന് പകരം ശങ്കർ അജിത്തിനെയാണ് നായകനാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ എന്തൊക്കെയോ കാരണത്താൽ പ്രശാന്തിനെ നായകനാക്കുകയായിരുന്നു. ഗംഭീര വിജയമായിരുന്നു ഈ ചിത്രവും നേടിയത്.

ലിങ്കുസാമി സംവിധാനം ചെയ്ത ‘റണ്‍’ എന്ന ആക്ഷന്‍ ചിത്രത്തിലേക്ക് മാധവൻ പകരം ആദ്യം പരിഗണിച്ചത് അജിത്തിനെ ആയിരുന്നു. എന്നാല്‍ ചിത്രത്തിലെ ആക്ഷന്‍ ഫലിക്കുമോ എന്നൊരു സംശയം അജിത്തിന് തോന്നി. അതുകൊണ്ട് നടന്‍ നിരസിക്കുകയായിരുന്നു.

Read Also:- എനിക്ക് അന്‍പത് കഴിഞ്ഞെന്നാണ് പലരുടെയും ധാരണ, എന്നാല്‍ സത്യം ഇതാണ്: മീര വാസുദേവ്

ശരണ്‍ വിക്രമിനെ നായകനാക്കി സംവിധാനം ചെയ്ത മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു ‘ജമിനി’. എന്നാൽ ആദ്യം അജിത്തിനെ നായകനാക്കി ഇരുമുഖം എന്ന പേരിലാണ് ഈ സിനിമ തീരുമാനിച്ചിരുന്നത്. ഒരാഴ്ചയോളം ചിത്രീകരണം നടന്ന ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് മറ്റ് ചില കാരണങ്ങളാല്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. പിന്നീട് അജിത്തിന് സിനിമയില്‍ താത്പര്യം ഇല്ലാതാവുകയും പിന്മാറുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button