GeneralKeralaLatest NewsNEWS

സന്തോഷ് പണ്ഡിറ്റ് വേറെ ആർക്കും ഒരു ശല്യോം ഉണ്ടാകുന്നില്ല, വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്: അശ്വതി

ഫ്ലവേഴ്സ് ടിവി ലൈവ് സ്റ്റാർ മാജിക്കിൽ പങ്കെടുക്കാനെത്തിയ സന്തോഷ് പണ്ഡിറ്റിന് പരസ്യമായി ആക്ഷേപിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പരിപാടിയിലെ മത്സരാർത്ഥികൾക്കും ഗസ്റ്റായി എത്തിയ നവ്യാ നായർക്കും നിത്യാ ദാസിനും അവതാരക ലക്ഷ്മി നക്ഷത്രക്ക് എതിരെയുമാണ് വിമർശനങ്ങൾ ഉയർന്നത്. സന്തോഷ് പണ്ഡിറ്റിനെ വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത് എന്നാണ് നടി അശ്വതി പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം. വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ. അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.

ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത ‘പച്ചമലർ പൂവ്’ എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തിൽ വന്നപ്പോൾ ‘എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ’ ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തർക്കിക്കാം അല്ലെ. പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാൽ ഏതൊക്കെ അറബി ഇംഗ്ലീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മൾ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാൻ പറ്റും.

Read Also:- ടോപ് സിംഗർ പരിപാടിയിൽ എംജി ഈ മോതിരം ഇട്ട് എനിക്കൊന്ന് കാണണമെന്ന് മോൻസൻ എപ്പോഴും ആഗ്രഹം പറയും: എംജി ശ്രീകുമാർ

സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകളും ഗാനങ്ങളും സൂപ്പർ ആണെന്നൊന്നും ഞാൻ പറയില്ല. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു വേറാർക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്.

shortlink

Related Articles

Post Your Comments


Back to top button