കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍ നിന്നായി കോടികൾ തട്ടിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോന്‍സണ്‍ മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്ന ആരോപണം തള്ളി ബാല രംഗത്ത്. അയൽവാസിയുമായുള്ള സൗഹൃദം മാത്രമാണ് അയാളുമായി തനിക്കുള്ളുവെന്ന് ബാല മാതൃഭൂമി ചർച്ചയ്ക്കിടെ വ്യക്തമാക്കി. നിരവധി പേർക്ക് സഹായങ്ങൾ ചെയ്തയാളാണ് മോൻസൻ എന്നും അയാളുമായി അങ്ങനെയാണ് അടുപ്പത്തിലായതെന്നും ബാല വ്യക്തമാക്കി. ചർച്ചയിൽ ബാല നൽകിയ പരസ്പര വിരുദ്ധമായ മറുപടികൾ ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
‘ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ അയാൾ എത്രത്തോളം തട്ടിപ്പുകാരനാണ്’ എന്ന അവതാരകന്റെ ചോദ്യത്തിന് ബാല നൽകിയ മറുപടി വൈറലാകുന്നു. 240 കോടിയിൽ പുറത്തിറങ്ങുന്ന രജനികാന്ത് ചിത്രവും അണ്ണാത്തെ ആണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ഇതിനു ബാല നൽകിയ മറുപടി. ‘രജനികാന്ത് ചിത്രത്തിലെ വില്ലനാണ് ഞാൻ. 240 കോടി മുടക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഞാൻ ആ ചിത്രത്തിൽ ശ്രദ്ധിക്കണോ അതോ ഇതിൽ ശ്രദ്ധിക്കണോ?’, ബാല ചോദിച്ചു. തുടർന്ന് ലൈവ് ചർച്ചയ്ക്കിടെ ബാല ഭാര്യ എലിസബത്തിനെ ക്യാമറയ്ക്ക് മുമ്പിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
Also Read:തനിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നടനെക്കുറിച്ച് നിഖില വിമല്‍
‘ഇപ്പഴാണ് കല്യാണം കഴിഞ്ഞത്. വാ… എലിസബത്ത് ഇവിടെ വാ… കം ഹിയർ. കല്യാണം കഴിഞ്ഞത് സെപ്തംബർ 5 ന്. ഇത് നോക്കൂ. എന്റെ ഭാര്യ ഇവിടെയുണ്ട്. വാ.. താഴെ വാ ഫ്രയിമിൽ കാണണ്ടേ. എന്റെ ഭാര്യ ഇവിടെ ഉണ്ട്. ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങളുടെ വിധി ആണ്. എന്ത് ചെയ്യാൻ പറ്റും. എന്റെ അമ്മ ഇപ്പോൾ ഈ മുറിയ്ക്കകത്ത് ഉണ്ട്. എന്നെ കുറ്റപ്പെടുത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല’, ബാല പറഞ്ഞു.
ഇതിനുശേഷം ഒരു കാര്യം കൂടെ പറയട്ടെ എന്ന് അവതാരകനോട് ചോദിച്ച ബാല ഇങ്ങനെ പറഞ്ഞു, ‘എന്റെ കമ്മിറ്റ്മെന്റ്സ് ദൈവത്തോട് മാത്രമാണ്. മനുഷ്യന്മാരോട് ഇല്ല’. ഏതായാലും താരത്തിന്റെ വാക്കുകൾ കേട്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ബാല കടന്നുപോകുന്ന മാനസിക സംഘർഷം ആരാധകരെ അറിയിക്കുകയായിരുന്നു താരം ചെയ്തത് എന്ന് കരുതുന്നവരും ഉണ്ട്.
Post Your Comments