അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ് മാലാ പാര്‍വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സഞ്ചരിപ്പോള്‍ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. തങ്ങളുടെ നാടകം കണ്ടിട്ട് ഒരാൾ ഭർത്താവുമായി വേർപിരിയാൻ തീരുമാനമെടുത്തുവെന്നു താരം പറയുന്നു.
മാലാ പാര്‍വതിയുടെ വാക്കുകൾ ഇങ്ങനെ.. ‘ഞങ്ങളുടെ നാടകത്തിന്റെ പ്രദര്‍ശനം നടക്കുമ്പോഴെല്ലാം കാണാന്‍ ഓസ്ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവര്‍ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഉണ്ടായിരുന്നതിനാല്‍ നാടകം ആസ്വദിക്കാന്‍ നിരവധി പാശ്ചാത്യര്‍ എത്തിയിരുന്നു.
read also: ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ശരീരത്തിൽ, കലയ്ക്ക് വലിയ വില നൽകേണ്ടതുണ്ട്: കങ്കണ
അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തില്‍ നിന്നും സ്നേഹത്തെ കുറിച്ചും മറ്റും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി. എന്റെ ഭര്‍ത്താവിന്റെ സ്നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല. അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ്. എന്നായിരുന്നു അവര്‍ പറഞ്ഞത്.’
മലയാള സിനിമയെ അപേക്ഷിച്ച് തെലുങ്ക് സിനിമ കൂടുതല്‍ പ്രൊഫഷണലാണെന്നും തെലുങ്ക് വശമില്ലാത്തതിനാല്‍ പലപ്പോഴും ഡയലോഗുകള്‍ മനഃപാഠമാക്കാനും കൃത്യമായി ഉച്ചരിക്കാനും പാടുപെട്ടിരുന്നുവെന്നും മാലാ പാര്‍വതി പറയുന്നു
Post Your Comments