GeneralLatest NewsMollywoodNEWS

‘നല്ല നടന്‍ ഒക്കെ തന്നെ, പക്ഷെ വകതിരിവ് വട്ട പൂജ്യം’ അമൃതാനന്ദമയിക്ക് ആശംസ അറിയിച്ച മോഹന്‍ലാലിന് വിമര്‍ശനം

അവര്‍ ദൈവം അല്ല എന്നതിന് ഈ കൊറോണ തന്നെ തെളിവ്

കൊച്ചി: അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ അറിയിച്ച്‌ കൊണ്ട് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച നടന്‍ മോഹന്‍ലാലിനു നേരെ വിമർശനം. അമൃതാനന്ദമയിയുടെ ചിത്രത്തിനൊപ്പം അമ്മ ശ്രീ മാതാ അമൃതാനന്ദമയി ദേവിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കൂടാതെ അമൃത ലൈവ് ഒടിടി പ്ലാറ്റ്ഫോമും മോഹന്‍ലാല്‍ ലോഞ്ച് ചെയ്തു. ഇതിനി പിന്നാലെയാണ് നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയത്. ആള്‍ ദൈവത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് നടനെതിരെ ഉയരുന്ന പ്രധാന ആക്ഷേപം.

‘കൊറോണയെ പേടിച്ചു മാളത്തില്‍ ഒളിച്ച അധോലോക നായികയായ, ആള്‍ ദൈവത്തിനെ വീണ്ടും ആളുകള്‍ക്ക് ഇടയിലേക്ക് ഒരു ഇന്‍ട്രോ കൊടുത്തെത്തിച്ച ലാലേട്ടന്റെ ആ നന്മ മനസ്സ് ആരും കാണാതെ പോവല്ലേ എന്റെ പൊന്നുമക്കളെ.. എന്നാലും എന്റെ ലാലേട്ട.. കഷ്ടം തന്ന’ എന്നും ‘സംഭവം നല്ല നടന്‍ ഒക്കെ തന്നെ. പക്ഷെ വകതിരിവ് വട്ട പൂജ്യം’ തുടങ്ങിയുള്ള പരിഹാസകമന്റുകളാണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.

read also: ഞാൻ മാത്രമല്ല മോഹൻലാൽ അടക്കമുള്ളവർ മോൺസണിന്റെ വീട്ടിൽ പോയിട്ടുണ്ട്, തട്ടിപ്പുകാരനാണെന്ന് തോന്നിയില്ലായിരുന്നു: ബാല

‘താങ്കളെപ്പോലൊരു വ്യക്തി ഇവരെയൊക്കെ വിശ്വസിക്കുന്നു എന്ന് മനസ്സിലാക്കുമ്‌ബോള്‍ സങ്കടം തോന്നുവാ , അതിനുമാത്രം ഇവര്‍ എന്തു അത്ഭുതമാ കാട്ടിയത് , എല്ലാം പോട്ടെ ഈ മാഹാമാരിപിടിച്ചു നിര്‍ത്താന്‍ അത്രയ്ക്ക് കഴിവുണ്ടേല്‍ ഈ ആള്‍ ദൈവത്തിനു കഴിയണ്ടേ. ഇപ്പോ ഈ പരിസരത്ത് പോലും കാണുന്നില്ലല്ലേ ഇവരെ , തട്ടിപ്പ്. ദയവ് ചെയ്ത് ഇതൊന്നും പ്രോല്‍സാഹിപ്പിക്കാതിരിക്ക്,നാണക്കേട് തോന്നുവാ കഷ്ടം , അമ്മ പോലും ഒന്നു പോയേ’ എന്നാണ് ഒരാളുടെ കമന്റ്.

‘ഏട്ടാ.. കൊറോണ കാലത്തു അവര്‍ തന്നെ രാജിവെച്ചതാണ്. ആരൊക്കെയോ ചേര്‍ന്ന് വേഷംകെട്ടിച്ച വയസായ ഒരു സ്ത്രീയെ ലാലേട്ടന്റെ പോസ്റ്റ് കാരണം ട്രോളി കൊല്ലുന്ന അവസ്ഥ ആയല്ലോ.നാട്ടുകാര് നല്ല കലിപ്പിലാ.’ എന്നും ‘ഈരേഴു പതിനാല് ലോകങ്ങളെയും കാത്തു രക്ഷിച്ച്‌ കൊണ്ട് കൊല്ലത്തെ അമൃതപുരിയില്‍ വാഴും , പിറന്നാള്‍ ആഘോഷിക്കും ജഗദംബികയായ ‘സുധാമണി’ ദേവി നീണാള്‍ വാഴട്ടെ.. മറ്റു ദൈവങ്ങള്‍ കണ്ടു പഠിക്കണം ഞമ്മളെ ഈ ദൈവത്തെ. സ്വന്തമായി ആപ്പ് പോലും ഉണ്ട്… ഈ കോവിഡ് പോകട്ടെ അപ്പൊ കാണിച്ചു തരാം ബാക്കി ലീലാവിലാസങ്ങള്‍’ എന്നിങ്ങനെയുള്ള കമന്റുകൾ നിറയുകയാണ്.

ആള്‍ ദൈവങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസം തോന്നുന്നുവെങ്കില്‍ ഉടനെ ഒരു ഡോക്ടറെ കാണണമെന്നു മോഹൻലാലിനെ ഉപദേശിക്കുന്നവരും കുറവല്ല.

‘ഏട്ടാ നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്വത്തെ മാനിച്ചു കൊണ്ട് ഒരു ആരാധകന്‍ എന്ന നിലയില്‍ പറയുകയാണ് നിങ്ങള്‍ ഒരു ജനപ്രിയ നടന്‍ എന്ന നിലയില്‍ ഇത് പോലെയുള്ള ആള്‍ ദൈവങ്ങള്‍ക്ക് Promotion ഉണ്ടാക്കി കൊടുക്കുന്ന രീതിയില്‍ social media കൈകാര്യം ചെയ്യരുത്. കൊറോണ കാലത്ത് ഇതെന്നല്ല ഒരാള്‍ ദൈവങ്ങളെയും ഒരിടത്തും കണ്ടിട്ടില്ല.. അത് കൊണ്ട് ഇതിനെയൊക്കെ പിന്തുണയ്ക്കുന്നവരെക്കാള്‍ കൂടുതല്‍ ശക്തമായി എതിര്‍ക്കുന്ന ആളുകള്‍ കൂടുതലാണ് നിലവില്‍ നാളെ ഇതൊക്കെ നിങ്ങളുടെ സിനിമകളെ ബാധിക്കുന്ന രീതിയിലേയ്ക്ക് നയിച്ചാല്‍ നടന്‍ എന്ന നിലയില്‍ നിങ്ങളെ മാത്രമല്ല സ്‌ക്രീനിന് മുന്നിലും പിന്നിലും കഠിനാധ്വാനം ചെയ്യുന്ന മറ്റനവധി ആളുകളെ കൂടി ബാധിക്കും.ഏട്ടനെ പോലെയുള്ള ജനപ്രിയര്‍ അവരോട് ഉള്ള വിശ്വാസവും ഭക്തിയും ബഹുമാനവും ഒക്കെ സ്വകാര്യമായി സൂക്ഷിക്കേണ്ട ഒന്നാണെന്നാണ് വ്യക്തി സ്വാതന്ത്ര്വം മുന്‍ നിര്‍ത്തി എനിയ്ക്ക് പറയാനുള്ള അഭിപ്രായം.. തെറ്റാകാം ശരിയാകാം നിങ്ങളെ പോലുള്ളവരുടെ നിലപാടുകള്‍ എന്ത് തന്നെയാണെങ്കിലും അത് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ പോന്ന ഒന്നാണെന്ന് ഓര്‍മ്മ വേണം. പൊതു ഇടങ്ങളില്‍ പ്രകടമാക്കും മുന്‍പ്. ഒരുപാട് ഇഷ്ട്ടത്തോടെ ബഹുമാനത്തോടെ അങ്ങയുടെ ഒരു ആരാധകന്’ എന്നാണു ഒരാളുടെ കുറിപ്പ്

‘മഹാമാരി താണ്ഡവമാടുന്ന സമയത്ത് ഈ അമ്മ ഭക്തര്‍ക്ക് സ്വാന്തനം നല്‍കിയോ ലാലേട്ടാ.. അന്നും OTT പ്ലാറ്റഫോം ഉണ്ടായിരുന്നെല്ലോ. ആളുകളുടെ സങ്കടങ്ങളില്‍ കൂടെ നില്‍ക്കാന്‍ പഠിക്കണം. കാറ്റും മഴയും തോര്‍ന്നു മെല്ലേ മെല്ലേ മുഖം കാണിക്കാന്‍ തുടങ്ങുന്ന ആളുകളെ തിരിച്ചു അറിയാന്‍ കഴിയട്ടെ ഏവര്‍ക്കും’, ‘ഹഹ, അമ്മയെ മോഹന്‍ലാല്‍ സപ്പോര്‍ട്ട് ചെയ്താല്‍ ഞങ്ങളും ചെയ്യും എന്നു പറയുന്നവരുടെ ഒരു ഗതികേട്, അവര്‍ ദൈവം അല്ല എന്നതിന് ഈ കൊറോണ തന്നെ തെളിവ്.. അതൊക്കെ പോട്ടെ അവരുടെ ആശ്രമങ്ങളില്‍ ഉണ്ടായ ദുരൂഹ മരണങ്ങള്‍, അവിടെ നിന്ന് രക്ഷപെട്ടവര്‍ എഴുതി തീര്‍ത്ത പുസ്തകങ്ങള്‍, പീഡനങള്‍ ഇതൊക്കെ ഒന്നു ന്യായീകരിക്കാന്‍ ടൈം കണ്ടെത്തൂ ആരാധകരെ’ തുടങ്ങിയ വിമർശനങ്ങളും പോസ്റ്റിനു ലഭിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button