
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വിശേഷങ്ങളുമായി ശോഭന സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. മകളുടെ വിശേഷങ്ങൾ അധികം പങ്കുവെയ്ക്കാറില്ലാത്ത ശോഭന ഇപ്പോഴിതാ ആദ്യമായി മകളെ കുറിച്ച് പറയുകയാണ്.
പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ എന്നാണ് ശോഭന പറയുന്നത്. മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ താൻ അതീവ ശ്രദ്ധാലു ആണെന്ന് പറഞ്ഞ ശോഭന മകൾ മോഡേൺ സ്‌കൂളിൽ ആണ് പഠിക്കുന്നതെന്നും പറയുന്നു. പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ അത്കൊണ്ട് ഞാനെപ്പോഴും അവൾ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊൾ വാട്സ് ദി ഡീൽ അമ്മ എന്ന് ചോദിക്കുമെന്നും ശോഭന പറയുന്നു.
പ്രണയ നൈരാശ്യത്തെ തുടർന്നാണ് ശോഭന വിവാഹം കഴിക്കാത്തത് എന്ന തരത്തിലുള്ള ഗോസിപ്പുകൾ ശക്തമായി ഇരിക്കുന്ന സമയത്താണ് നടി ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത്. 2010 ൽ ശോഭന അനന്ത നാരായണിയെ ദത്തെടുക്കുമ്പോൾ അന്ന് കുഞ്ഞിന് പ്രായം ആറ് മാസമായിരുന്നു. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ്.
Post Your Comments