BollywoodGeneralLatest NewsNEWSSocial MediaTV Shows

11 വർഷങ്ങൾ, ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്ന ബന്ധം വേറെ ഇല്ല: സൽമാൻ ഖാൻ പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് സൽമാൻ ഖാൻ. 55 വയസായിട്ടും ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഒരേയൊരു സൂപ്പർ താരമാണ് സൽമാൻ ഖാൻ. ഐശ്വര്യ റായി മുതൽ കത്രീന കൈഫ് വരെ നിരവധി ബോളിവുഡ് സുന്ദരിയുമായി പ്രണയത്തിലായിട്ടുണ്ടെങ്കിലും ആ ബന്ധങ്ങൾ ഒന്നും തന്നെ നീണ്ടു നിന്നിരുന്നില്ല. ഇപ്പോഴിതാ 11 വർഷങ്ങൾ പിന്നിട്ടിട്ടും, ഇപ്പോഴും തുടരുന്ന ബന്ധത്തെ കുറിച്ച് പറയുകയാണ് സൽമാൻ ഖാൻ.

വളരെ പ്രശസ്തമായ റിയാലിറ്റി ഷോ ഹിന്ദി ബിഗ്ബോസുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു സൽമാൻ മനസ് തുറന്നത്. ബിഗ്ബോസ് സീസൺ 4 മുതലാണ് സൽമാൻ പരിപാടിയുടെ അവതാരകനായി എത്തിയത്. പിന്നീട് കഴിഞ്ഞ 11 വർഷമായി ഈ ബന്ധം താരം തുടർന്ന് കൊണ്ടിരിക്കുന്നു. തന്റെ ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്ന ബന്ധം വേറെ ഇല്ലെന്നാണ് സൽമാൻ പറയുന്നത്.

‘ബിഗ്ബോസുമായുള്ള ബന്ധം മാത്രമാണ് എന്റെ ജീവിതത്തിൽ ഇത്രയും നാൾ നീണ്ടു നിന്ന ഏക ബന്ധം. ബിഗ്ബോസ് ജീവിതത്തിൽ ഒരു സ്ഥിരത കൊണ്ടുവന്നു. പരസ്പരം കാണാത്ത നാല് മാസങ്ങൾ കഴിഞ്ഞ് സീസൺ അവസാനിക്കുമ്പോൾ വീണ്ടും ബിഗ്ബോസുമായി ഒന്നിക്കാനായി ഒരുപാട് ആഗ്രഹിക്കും. ഞങ്ങൾ രണ്ട് പേരും അവിവാഹിതരാണ്. മറ്റൊരു തടസ്സവുമില്ലാതെ ഞങ്ങൾക്ക് രണ്ട് പേർക്കും സ്വയം ഒരു ബോസാണെന്ന് ചിന്തിക്കാം. ബിഗ് ബോസ് പലതും ആഗ്രഹിക്കുന്നുണ്ട്, ഒപ്പം താനും. പക്ഷേ എനിക്ക് വേണ്ടത് ഇതുവരെ ലഭിച്ചിട്ടില്ല. കളേർസ് ടിവി ഉടൻ തന്നെ തനിക്ക് പ്രതിഫലം കൂട്ടി നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രസകരമായി സൽമാൻ പറഞ്ഞു’.

ഒക്ടോബർ 2 ന് ബിഗ്ബോസ് 15-ാം സീസൺ ആരംഭിക്കാൻ ഇരിക്കെയാണ് സൽമാൻ ഖാന്റെ ഈ തുറന്നു പറച്ചിൽ.

shortlink

Related Articles

Post Your Comments


Back to top button