പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും കന്നഡ ചിത്രങ്ങളിൽ സജീവമാണ് താരം. 2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഭാവന ഇപോഴിതാ അച്ഛന്റെ ഓര്‍മ ദിനത്തില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.
ജി ബാലചന്ദ്ര മേനോനാണ് ഭാവനയുടെ അച്ഛൻ. 2015 സെപ്റ്റംബറിലാണ് ജി ബാലചന്ദ്ര മേനോൻ അന്തരിച്ചത്. നിങ്ങളില്ലാതെ ആറ് വര്‍ഷം എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. അച്ഛനെ മിസ് ചെയ്യുന്നതിനെ കുറിച്ചും ഭാവന ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയിരിക്കുന്നു.
ഇൻസ്‍പെക്ടര്‍ വിക്രം എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ഭാവനയുടേതായി റിലീസ് ചെയ്‍തത്.
Post Your Comments