GeneralLatest NewsMollywoodNEWSSocial Media

ഇത് വിമർശകർക്കുള്ള മറുപടി: അമ്മയുടെ കവിളിൽ കടിച്ച് ഷംന കാസിം

നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്ന് ഷംന

റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വലിയതോതിൽ സൈബർ ആക്രമണം നടന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷംന. സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശകർക്കുള്ള ഷംനയുടെ മറുപടി.
നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്ന് ചിത്രത്തിന് അടിക്കുറിപ്പായി ഷംന കുറിച്ചു.

https://www.facebook.com/shamna.poorna/posts/419265696237164?__cft__[0]=AZXvXrqcX4MfCIynXOIwBdw47iRhfQroeM6AXnLHA3uCT0KTDIaxnhjvavZo0j37HwCe_5mo_hrIdRwxefy_kbhROJRGrLpWdvM0zxUiEfUlSbCxc_UgtPkrqXNixJvhVuLxrmdW0ei5yJMZFyNg1UNk&__tn__=%2CO%2CP-R

തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് ഷംന കാസിമിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോള്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button