വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന് ലാല്‍ ജൂനിയര്‍. മമ്മൂട്ടി നായകനായി ലാല്‍ സംവിധാനം ചെയ്ത ‘കോബ്ര’ എന്ന സിനിമ ലൊക്കേഷനിലെ ക്യാമറമാന് വേണുവിന്റെ തെറി വിളിയാണ് തന്റെ കരിയര്‍ നന്നാക്കിയതെന്നു തുറന്നു പറയുകയാണ് ലാല്‍ ജൂനിയര്‍.
ഞാന്‍ പപ്പയുടെ ‘കോബ്ര’ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന സമയം. അവിടെ എന്തോ കാര്യത്തിനു അശ്രദ്ധ കാണിച്ചപ്പോള്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരുന്ന വേണു സാറില്‍ നിന്ന് എനിക്ക് മുട്ടന്‍ തെറി കേട്ടു. അന്ന് കണ്ണൊക്കെ നിറഞ്ഞു വല്ലാതായെങ്കിലും ആ തെറി വിളിയോടെ ഞാന്‍ നന്നായി. എനിക്ക് പുറത്തു പോയി പഠിക്കാനുള്ള പ്രചോദനം നല്‍കിയത് വേണു സാര്‍ ആയിരുന്നു’.
‘അത് വരെ വീട്ടില്‍ നിന്ന് മാറി നില്‍ക്കാത്ത കുട്ടിയായിരുന്നു ഞാന്‍. നീ ഇങ്ങനെ ഒന്നും നടന്നാല്‍ സിനിമയില്‍ രക്ഷപ്പെടില്ല കാര്യങ്ങളൊക്കെ പോയി നന്നായി പഠിച്ചു വരാന്‍ വേണു സാര്‍ ഉപദേശിച്ചു. ‘കോബ്ര’ ലൊക്കേഷനിലെ വേണു സാറിന്റെ തെറി വിളി തന്നെയാണ് എന്റെ കരിയര്‍ മാറ്റിയത്’. ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ ലാല്‍ ജൂനിയര്‍ പറയുന്നു.
Post Your Comments