ടെലിവിഷൻ പരമ്പരയിലൂടെ എത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ ‘വണ്‍’ എന്ന സിനിമയിലൂടെ ഗായത്രി സിനിമാരംഗത്തേക്കും ചുവടു വെച്ചിരുന്നു. എന്നാൽ അഭിനേത്രി മാത്രമല്ല താൻ നല്ലൊരു എഴുത്തുകാരി കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ഗായത്രി. അടുത്തിടയിലാണ് ദിവസമാണ് താരത്തിന്റെ ‘അച്ഛപ്പം കഥകള്‍’ എന്ന പുസ്തകം പുറത്തിറക്കിയത്.
മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗായത്രിയുടെ ‘അച്ഛപ്പം കഥകള്‍’ വെര്‍ച്വലായി പുസ്തക പ്രകാശനം നടത്തിയത്. ശേഷം മഞ്ജു വാര്യര്‍ പുസ്തകം ഏറ്റുവാങ്ങുന്നതും ഗായത്രി ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന് പുസ്തകം നേരിട്ട് കൊടുക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗായത്രി. താരം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം സന്തോഷ വാർത്ത പങ്കുവെച്ചത്.
ഗായത്രി പങ്കുവെച്ച കുറിപ്പ്:
‘കഥയോ കവിതയോ അനുഭവമോ ഓര്‍മക്കുറിപ്പോ അങ്ങനെ എന്തും എഴുതാന്‍ ഈ ഭൂമിയില്‍ പിറന്ന എല്ലാ മനുഷ്യര്‍ക്കും സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ എന്തുകൊണ്ട് എല്ലാവരും എഴുത്തുകാരാകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം അച്ഛപ്പം കഥകള്‍ എഴുതി പൂര്‍ത്തിയാക്കിയ ഇടത്തില്‍ വച്ചാണ് എനിക്ക് കിട്ടിയത്. എഴുതുവാന്‍ നമുക്ക് ഇടമാണു വേണ്ടത്. മനസ്സില്‍ വിരിയുന്ന വാക്കുകളെ കടലാസ്സില്‍ പകര്‍ത്തുമ്പോള്‍ ചുറ്റും ശാന്തമായിരിക്കണം. നമ്മെ ലക്കില്ലാതെ എഴുതാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജത്തിന്റെ സാന്നിധ്യമുണ്ടായിരിക്കണം. അത്തരം ‘എഴുത്തിടങ്ങളില്‍’ നിറഞ്ഞു നില്ക്കുന്ന ശാന്തത അകമേക്ക് വ്യാപിക്കും. എഴുത്തിടങ്ങളില്ലെങ്കില്‍ എഴുത്തുകാരുമില്ല. ‘ഋതംഭര’ എനിക്ക് അത്തരമൊരു എഴുത്തിടം കൂടിയാണ്. അച്ഛപ്പം കഥകളുടെ അവസാന വരികള്‍ ഇവിടെ ഇരുന്നാണ് എഴുതി തീര്‍ത്തത്. ഏതോ നിമിത്തം പോലെ ഋതംഭരയുടെ തന്നെ മുഖ്യരക്ഷാധികാരിയായ ലാലേട്ടനാണ് അത് പ്രകാശനം ചെയ്തത്. പക്ഷെ അത് അദ്ദേഹത്തെ നേരില്‍ കണ്ട് ആവണം എന്ന ആഗ്രഹം അന്ന് നടന്നില്ല. ഇപ്പോഴിതാ വീണ്ടും ആ ഇടത്തില്‍ വച്ച് തന്നെ അത് അദ്ദേഹത്തിന് നേരില്‍ കൊടുക്കാന്‍ കഴിഞ്ഞതും മറ്റൊരു നിമിത്തം.. അനുഗ്രഹം.’
Post Your Comments