വിവാഹത്തട്ടിപ്പ് വീരന്മാരുടെ കെണിയിൽ നിന്ന് നടി ഷംന കാസിം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വാർത്തയായിരുന്നു. ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേട്ടാലേ തനിക്ക് പേടിയായിരുന്നു എന്ന് ഷംന കാസിം പറയുന്നു. എന്നാൽ തനിക്ക് ഇപ്പോൾ കാര്യമായി വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. തിടുക്കം തനിക്കല്ല കുടുംബത്തിനാണെന്നും താരം പറയുന്നു.
അന്ന് വീട്ടുകാരാണ് ആ വിവാഹാലോചന കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ അതൊരു തട്ടിപ്പാണെന്നറിഞ്ഞപ്പോൾ തന്നെ എന്നേക്കാൾ മാനസികമായി തളർന്നത് അമ്മയും അച്ഛനും ആയിരുന്നു. കേസ് കൊടുത്തതും അവർ തന്നെയാണ്. എന്റെ പേര് വരില്ല എന്നായിരുന്നു അവർ കരുതിയത്.
എന്നാൽ കേസ് കൊടുത്തതോടെ എന്റെ പേര് മാത്രമാണ് വന്നത്. വിവാഹ തട്ടിപ്പുകാരുടെ കെണിയിൽ വീണതിലായിരുന്നില്ല എന്റെ വിഷമം. മറിച്ച് അതിനുശേഷം വന്ന വാർത്തകളായിരുന്നു. കേവലം ഒരു ക്ലിക്കിന് വേണ്ടി ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബിലും എന്നെ കുറിച്ച് വന്ന വാർത്തകൾ ശരിക്കും വേദനിപ്പിച്ചു. ടിവിയിലും ഫോണിലും എല്ലാം എന്റെ മുഖം തന്നെയാണ്. അത് എന്നെ മാനസികമായി തളർത്തി.
അവർ ഒരു കുടുംബമാണ്. ആ കുടുംബത്തിലെ എല്ലാവരും ഇതുപോലെ തട്ടിപ്പുനടത്തിയാണ് ജീവിക്കുന്നത്. കേസ് കൊടുത്തപ്പോൾ പോലീസുകാർ തന്നെ എന്നോട് കാര്യം പറഞ്ഞു. ഷംനയുടെ പരാതി ഒന്നും പരാതിയല്ല. പല പെൺകുട്ടികൾക്കും ജീവിതം തന്നെ പോയി. അവരെ അറസ്റ്റ് ചെയ്യിപ്പിക്കാൻ ഷംന ഒരു കാരണം ആകുകയായിരുന്നു എന്ന്.
Read Also:- രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്, എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല: ബാബുരാജ്
അതിനു ശേഷം ഒരുപാട് പെൺകുട്ടികൾ എന്നെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. സിനിമയിലും പലരും ഇവരുടെ കെണിയിൽ വീണിട്ടുണ്ടാകാം. പക്ഷേ അവരാരും പുറത്ത് പറയാൻ തയ്യാറല്ല.
Post Your Comments