
പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ ജന്മദിനമാണിന്ന്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ ഗായകൻ വിധു പ്രതാപ് റിമി ടോമിക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഗായകനിൽ നിന്ന് താൻ പോലുമറിയാതെ ഒരു സ്റ്റേജ് പെർഫോർമർ ആക്കി മാറ്റിയ കൂട്ടുകാരിയാണ് റിമി ടോമി എന്ന് വിധു പ്രതാപ് കുറിക്കുന്നു.
‘ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. റിമിയുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ. ഒരു ഗായകനിൽ നിന്ന്, എന്നേ ഞാൻ പോലുമറിയാതെ ഒരു സ്റ്റേജ് പെർഫോർമർ ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ എത്ര വേദികൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു എന്നതിന് ഞാനും റീമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ച് യാത്ര ചെയ്യാൻ! ഹാപ്പി ബർത്ത്ഡേ മൈ റോക്ക് സ്റ്റാർ. നിന്നെ പോലെ നീ മാത്രം,’ വിധു കുറിച്ചു.
https://www.instagram.com/p/CUF_5DqhUQm/?utm_source=ig_embed&utm_campaign=loading
Post Your Comments