മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനമാണിന്ന്. ഇത്തവണത്തെ പിറന്നാൾ ആഘോഷം മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ’12th മാനി’ന്റെ സെറ്റിൽ വെച്ചായിരുന്നു. മോഹൻലാൽ അടക്കമുളള മുഴുവൻ ടീമും ആഘോഷങ്ങളിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
https://www.instagram.com/p/CUHwcJIJBxo/?utm_source=ig_embed&utm_campaign=loading
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മോഹൻലാലിനൊപ്പം ആദ്യമായിട്ടാണ് ഉണ്ണി മുകുന്ദൻ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജനത ഗാരേജിൽ മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു.
അതേസമയം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, നിവിന് പോളി, ടോവിനോ തോമസ്, അനുശ്രീ, അനു സിത്താര തുടങ്ങി നിരവധി താരങ്ങൾ ഉണ്ണിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരുന്നു.
Post Your Comments