രാഷ്ട്രീയ പാർട്ടിയുടെ പേരിൽ തന്റെ മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ വിജയ് നിയമ നടപടി സ്വീകരിച്ചത് വലിയ വാർത്തകളായിരുന്നു. എന്നാൽ, ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ്യുടെ പിതാവ് എസ്എ ചന്ദ്രശേഖർ. പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങളില്ലെന്നായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. എല്ലാ കുടുംബത്തിലും അച്ഛന്മാരും മക്കളും തമ്മിൽ പ്രശ്നമുണ്ടാകാറുണ്ട്.
‘കുറച്ചു കഴിഞ്ഞാൽ എല്ലാം പരിഹരിക്കും. ഞങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞ് ചില യൂട്യൂബ് ചാനലുകൾ വരുമാനമുണ്ടാക്കുന്നുണ്ട്. സാരമില്ല, എന്റെ മകന്റെ പേരിൽ അവർക്ക് കാഴ്ചക്കാരെ കിട്ടുകയാണെങ്കിൽ അതിൽ സന്തോഷം’ ചന്ദ്രശേഖർ പറഞ്ഞു.
Read Also:- ഈ കോടതിയിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു, ഞാൻ ആത്മഹത്യ ചെയ്യുമെന്ന് അയാൾ പറഞ്ഞു: കങ്കണ
തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും, യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങൾ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. അച്ഛൻ എസ്എ ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പർമാർ, എന്നിവരടക്കം 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ 27ലേക്ക് മാറ്റി.
Post Your Comments