
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്കാര വേദിയില്‍ ചിരിയുണര്‍ത്തി നടി ശോഭന. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് ശോഭനക്ക് ലഭിച്ചത്.
വേദിയിൽ നിന്നും പുരസ്കാരം വാങ്ങിയ ശേഷം ‘സൈമ അവസാനം എനിക്ക് ഒരു അവാർഡ് തന്നല്ലോ. കുറച്ചു ത്രില്ല് ഒക്കെ ഉണ്ട്, താങ്ക്യൂട്ടോ’ എന്നായിരുന്നു ശോഭന പറഞ്ഞത്.
സ്റ്റേജിൽ നിന്ന് ഇറങ്ങും മുൻപ് കുട്ടികളെ പോലെ ശോഭന തുള്ളി ചാടുന്നതും കാണാം. വേദിയിൽ ഉണ്ടായിരുന്ന ആരോ പകർത്തിയ വീഡിയോയാണ് വൈറലാകുന്നത്.
Post Your Comments