
കോമഡി വേഷത്തിലൂടെ എത്തി പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെയും നായക വേഷങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ഷറഫുദ്ദീൻ. ഇപ്പോഴിതാ മലയാളത്തിൽ നിന്നുള്ള മികച്ച വില്ലനുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഷറഫുദ്ദീൻ. ഇത് രണ്ടാമത്തെ തവണയാണ് മികച്ച വില്ലനുള്ള സൈമയുടെ അവാർഡ് ഷറഫുദ്ദീൻ സ്വന്തമാക്കുന്നത്.
ത്രില്ലർ ചിത്രമായ അഞ്ചാം പാതിരയിലെ ഡോ.ബെഞ്ചമിൻ ലൂയിസ് എന്ന കഥാപാത്രത്തിലൂടെ 2020–ലെ മികച്ച വില്ലനുള്ള പുരസ്കാരം നടനെ തേടിയെത്തിയത്. 2018–ൽ വരത്തൻ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രതിനായകനുള്ള അവാർഡ് ലഭിച്ചിരുന്നു.
ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് വില്ലൻ വേഷങ്ങളിലേയ്ക്കും സ്വഭാവനടനിലേയ്ക്കും ചുവടുമാറി തന്റേതായ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഷറഫുദ്ദീൻ.
രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും, പ്രിയൻ ഓട്ടത്തിലാണ്, അദൃശ്യം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് നടന്റേതായി റിലീസിനൊരുങ്ങുന്നത്
Post Your Comments