ഡയലോഗ് കാണാതെ പഠിക്കുന്ന കാര്യത്തില്‍ മൂന്ന് പേരുടെ പേരുകളാണ് ആദ്യം എടുത്തു പറയാന്‍ ആഗ്രഹിക്കുന്നതെന്ന് തിരക്കഥാകൃത്ത് ബോബി. അതില്‍ ഒരു നടന്റെ അഭിനയ പ്രകടനമാണ് ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ തങ്ങളെ ഞെട്ടിച്ചു കളഞ്ഞതെന്നും സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ബോബി പറയുന്നു.
തിരക്കഥാകൃത്ത് ബോബിയുടെ വാക്കുകള്‍
‘ഞങ്ങളുടെ സിനിമാ ജീവിതത്തില്‍ ഞെട്ടിച്ച ഒരു അഭിനയ പ്രകടനമുണ്ട് അത് നെടുമുടി വേണു ചേട്ടന്റെതായിരുന്നു. ‘നിര്‍ണായകം എന്ന സിനിമയുടെ അവസാനം നെടുമുടി ചേട്ടന് പറയാന്‍ ഒരു നെടുങ്കന്‍ ഡയലോഗുണ്ട്. അത് കാണാതെ പഠിച്ചു പറയുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് പോകാന്‍ ധൃതിയുള്ള നടന്മാര് ഒന്നും അത്രയും ടൈം ഒരു സീനിനു വേണ്ടി കാണാതെ പഠിച്ചു കൊണ്ട് ചെലവഴിക്കില്ല. ആ സീന്‍ ചെയ്യും മുന്‍പ് നെടുമുടി വേണു ചേട്ടന്റെ അസ്വസ്ഥത ഞങ്ങള്‍ നേരില്‍ കണ്ടതാണ്’.
Read Also:- വലിയ സ്റ്റാര്‍ അല്ലാതിരുന്ന സമയത്താണ് ഫഹദിനെ നായകനാക്കി ആ സിനിമ ചെയ്തത്: ലാല്‍ ജോസ്
‘അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ഞങ്ങള്‍ എഴുതി വച്ചിരുന്ന സംഭാഷണം പറഞ്ഞു കൊണ്ട്. അത് എത്രത്തോളം മികവോടെ ചെയ്യാം എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഡയലോഗ് കാണാതെ പഠിക്കുന്ന കാര്യത്തില്‍ ഞങ്ങളെ ഞെട്ടിച്ച മൂന്നു പേരാണ് മോഹന്‍ലാല്‍, നെടുമുടി വേണു, പാര്‍വതി. ഒരു സീനിന്റെ പെര്ഫക്ഷന് എന്ന് പറയുന്നത് അത് കടലാസ്സില്‍ എഴുതി വച്ചത് കൊണ്ടോ നന്നായി ചിത്രീകരിച്ചത് കൊണ്ടോ സംഭവിക്കുന്നില്ല. അഭിനയിക്കുന്ന ആളുടെ സ്കില്‍ ആണ് ഏറ്റവും പ്രധാനം’. ബോബി പറയുന്നു.
Post Your Comments