മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രചന നാരായണൻകുട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രചന പങ്കുവെച്ച ചിത്രങ്ങളെ പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തയാൾക്ക് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കണ്ണട ധരിച്ച് പുസ്തകവുമായി ഇരിക്കുന്ന ചിത്രത്തിന് നേരെയാണ് പരിഹാസ കമന്റ് എത്തിയത്. ‘വലിയ കണ്ണട വച്ചാൽ ബുദ്ധിജീവിയാകില്ല’ എന്നാണ് ട്രോൾ കമന്റ്.
ഇതിന് , ‘മങ്ങിയ കാഴ്ചകൾ കണ്ടുമടുത്തു, കണ്ണടകൾ വേണം, കണ്ണടകൾ വേണം. നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചറിലും കണ്ണട ഉണ്ടെന്നുള്ളതാണ് ഒരാശ്വാസം ഫറൂഖേ’ എന്നാണ് രചന മറുപടി നൽകിയത്.
Post Your Comments