മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം. ആദ്യ ഭാഗത്തെ പോലെ തന്നെ രണ്ടാം ഭാഗവും ഗംഭീര വിജയമാണ് കൈവരിച്ചത്. ചിത്രം വിവിധ ഭാഷകളിലായി റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമ ഇന്തോന്യേഷൻ ഭാഷയിൽ കൂടി റീമേക്ക് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി മീന.
ജോര്‍ജുകുട്ടിയും റാണിയുമായിട്ടായിരുന്നു ദൃശ്യമെന്ന ചിത്രത്തില്‍ മോഹൻലാലും മീനയും അഭിനയിച്ചത്. സിനിമ ഹിറ്റായപ്പോള്‍ പതിവുപോലെ ഇരുവരുടെയും കോമ്പോയും ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മീന പറയുന്നു.
https://www.instagram.com/p/CT8ywbzhkVj/?utm_source=ig_embed&ig_rid=922fdbb2-6685-4559-a978-ffd0a8a68fbc
ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട എന്നീ ഇന്ത്യൻ ഭാഷകള്‍ക്ക് പുറമേ സിംഹളയിലും ചൈനീസിലും റീമേക്ക് ചെയ്തിരുന്നു. ഇപ്പോള്‍ ഏഴ് വര്‍ഷത്തിന് ശേഷം ഇന്തോന്യേഷൻ ഭാഷയില്‍ റീമേക്ക് ചെയ്യുകയാണ് ദൃശ്യം.
Post Your Comments