BollywoodGeneralLatest NewsNEWS

ഒരാളെ കുറിച്ച് പോലും അദ്ദേഹം മോശമായി സംസാരിക്കില്ല: ദുൽഖറിനെ കുറിച്ച് ബോളിവുഡ് പരിശീലകൻ

ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിൻ ചെയ്തെടുത്തത് സൗരവ് ആയിരുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ ദുൽഖർ ഹിന്ദി, തമിഴ്, തെലുങ്ക്, ഉൾപ്പടെ നിരവധി ഭാഷകളിലായി അനേകം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിൻ ചെയ്തെടുത്തത് സൗരവ് ആയിരുന്നു. ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൗരവ്.

‘ദുൽഖർ വളരെ ശാന്തനായ ഒരു വിദ്യാർത്ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അവൻ കാര്യങ്ങൾ കണ്ട് മനസ്സിലാക്കി പഠിക്കും. ഒരിക്കലും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും. ഒരുപക്ഷേ അവൻ വളർന്നു വന്ന ലോകം, അവനെ വളർത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം. ആക്രമോത്സുകതയല്ല, ശാന്തതയാണ് അയാളുടെ മുഖമുദ്ര. ഒരിക്കലും നിഷ്‌ക്രിയനായി ഇരിക്കില്ല, സജീവമായി അഭിനയിക്കാൻ തയ്യാറായി ആൾ ഇരിപ്പുണ്ടാവും,’ സൗരവ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button