ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ജാക്കർത്തയിലെ പി.ടി ഫാൽക്കൺ എന്ന കമ്പനിയാണ് ഇന്തോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.
ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ദൃശ്യമാണ്. ജിത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ആഗോള കളക്ഷനിൽ വാരികൂട്ടിയത് 75 കോടിക്ക് മുകളിൽ രൂപയാണ്. 2013ൽ ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ആദ്യം റിലീസ് ചെയ്തിരുന്നു.
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. സിനിമ ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, ആശ ശരത്, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
Read Also:- സൂപ്പര്‍ഹീറോ ആരെന്ന് നമ്മളാണ് പറയുന്നത്: പുതിയ ചിത്രത്തെക്കുറിച്ച് പാ രഞ്ജിത്ത്
അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലാണ് ദൃശ്യം 2 റിലീസ് ചെയ്തത്. ഫെബ്രുവരി 19ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടാംഭാഗത്തിൽ അഞ്ജലി നായർ, മുരളി ഗോപി, സുമേഷ് ചന്ദ്രൻ, കെ ബി ഗണേഷ് കുമാർ, സായ്കുമാർ തുടങ്ങിയവരും വേഷമിട്ടിരുന്നു.
https://www.facebook.com/AntonyPerumbavoorOnline/posts/403713521119071
Post Your Comments