CinemaGeneralLatest NewsNationalNEWS

എനിക്കവളെ ഒരുപാട് കാലങ്ങളായി അറിയാം, ഞങ്ങൾക്കിടയിൽ ഒരുപാട് ചരിത്രമുണ്ട്: തന്റെ പ്രണയ തകർച്ചയെക്കുറിച്ച് സിദ്ധാർത്ഥ്

ബോളിവുഡ് യുവനടൻ സിദ്ധാർത്ഥ് മൽഹോത്രയും നടി ആലിയയും തമ്മിലുള്ള പ്രണയം ഒരിക്കൽ ഹോളിവുഡിലെ ചർച്ചാ വിഷയമായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ആരാധകരുടെ മനസ്സിൽ വളരെ പെട്ടെന്ന് ഇടം പിടിച്ച ഈ ജോഡി പിരിയുകയും ചെയ്തു. ഇപ്പോഴിതാ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ആലിയയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സിദ്ധാർത്ഥ്.

‘അത് കൈപ്പേറിയ ഒരു അനുഭവമായി എനിക്ക് തോന്നുന്നില്ല. സത്യത്തിൽ അതിനുശേഷം ഞങ്ങൾ കണ്ടിട്ടില്ല. പക്ഷേ സൗഹൃദമുണ്ട്. കുറച്ചുകഴിഞ്ഞ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്. എനിക്ക് അവളെ ഒരുപാട് കാലങ്ങളായി അറിയാം. ഞങ്ങൾ കണ്ടുമുട്ടിയപ്പോഴെ കാമുകനും കാമുകിയും ആയവരല്ല. ആ ബന്ധം നിലനിൽക്കുമെന്നാണ് തോന്നുന്നത്. ജോലിയുടെ ഭാഗമായി എന്തെങ്കിലും പരിപാടികളുടെ ഭാഗമായി ഒരുമിച്ച് വരേണ്ട താമസമേയുള്ളൂ’ സിദ്ധാർത്ഥ് പറഞ്ഞത്.

Read Also:- എന്നിലെ ഫിലിം മേക്കറിനെ നന്നായി വെല്ലുവിളിച്ച ചിത്രമായിരുന്നു അത്: സിബി മലയില്‍

സിദ്ധാർത്ഥും ആലിയയും ഒരുമിച്ചായിരുന്നു അരങ്ങേറിയത്. കരൺ ജോഹർ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ 2012 ലായിരുന്നു ഇരുവരും അരങ്ങേറിയത്. പിന്നീട് കപൂർ ആന്റ് സൺസിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ‘എന്റെ ആദ്യത്തെ ഷോട്ട് അവൾക്കൊപ്പമായിരുന്നു. രാധേ പാട്ട് ചെയ്യുമ്പോഴായിരുന്നു അത്. ഞങ്ങൾക്കിടയിൽ ഒരുപാട് ചരിത്രമുണ്ട്’ എന്നും സിദ്ധാർത്ഥ് ആലിയയെക്കുറിച്ച് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button