GeneralLatest NewsMollywoodNEWSSocial Media

നടൻ പൃഥ്വിരാജ് ഗോൾഡൻ വിസ സ്വീകരിച്ചു

മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള ചലച്ചിത്ര രംഗത്തുനിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്

യുഎഇയുടെ ഗോൾഡൻ വിസ നടന്‍ പൃഥ്വിരാജ് ഏറ്റുവാങ്ങി. ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പൃഥ്വി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പൃഥ്വിയ്ക്ക് ഒപ്പം വിസ സ്വീകരിക്കാനായി സുപ്രിയയും എത്തിയിരുന്നു.വിവിധ മേഖലകളില്‍ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള ചലച്ചിത്ര രംഗത്തുനിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്. പിന്നീട് നടൻ ടൊവിനോ തോമസിനും ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ മറ്റ് ചില യുവ താരങ്ങള്‍ക്കും യുഎഇ ഗോൾഡൻ വിസ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

https://www.instagram.com/p/CT1jrtrPwee/?utm_source=ig_embed&utm_campaign=loading

അഞ്ചു മുതൽ പത്തു വർഷം വരെ കാലാവധിയുള്ളതാണ് ഗോൾഡൻ വിസ. കേരളത്തിന് നിരവധി സംഭാവനകൾ നൽകിയ യൂസഫ് അലിയാണ് വിസക്കായി സഹായിച്ചത് എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഗോൾഡൻ വിസ നൽകി യുഎഇ സർക്കാർ ആദരിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് മലയാളികൾ നൽകിയ ഒരു സമ്മാനമായാണ് കാണുന്നതെന്ന് വിസ സ്വീകരിച്ച ശേഷം മമ്മൂട്ടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button