തരുൺ മൂർത്തി ഒരുക്കുന്ന ‘സൗദി വെള്ളക്ക’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ ചെല്ലാനം കടപ്പുറത്തു വച്ച് നടന്ന പൂജ ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ജി സുരേഷ് കുമാർ ആദ്യ ഭദ്രദീപം തെളിയിച്ചു. എം. രഞ്ജിത്ത്, കല്ലിയൂർ ശശി, ബി.രാകേഷ്, സന്ദീപ് സേനൻ, സംഗീത് സേനൻ ഹരീന്ദ്രൻ, മധു മൂർത്തി, ബിനി, എന്നിവരും ഭദ്രദീപം തെളിയിച്ച് ഈ ചടങ്ങ് പൂർത്തീകരിച്ചു. അനിഷ്, എം. തോമസ് സ്വിച്ചോൺ കർമ്മവും, ജി. സുരേഷ് കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽസന്ദീപ് സേനനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്..
തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആയിഷ എന്ന ഒരു സ്ത്രീയുടെ ജീവിതത്തിൽ തികച്ചും അവിചാരിതമായി അരങ്ങേറുന്ന സംഭവങ്ങളും അതിൻ്റെ നൂലാമാലകളുമാണ് ഏറെ പിരിമുറുക്കത്തോടെ അവതരിപ്പിക്കുന്നത്. പുതുമുഖമായ ദേവി വർമ്മയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലുക്മാൻ, ബിനു പപ്പു, സുധിക്കോപ്പ, ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ്റേതു തന്നെയാണ് തിരക്കഥയും. അൻവർ അലിയുടെ ഗാനങ്ങൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു.
ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് -നിഷാദ് യൂസഫ്. കലാസംവിധാനം. സാബു വിതുര. മേക്കപ്പ് മനു. കോസ്റ്റ്യും ഡിസൈൻ മഞ്ജു ഷാ വിജയൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ, സംഗീത് സേനൻ കോ പ്രൊഡ്യൂസർ ഹരീന്ദ്രൻ. പ്രോജക്ട് കോ-ഓർഡിനേറ്റർ മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് സ്.ഷമീജ് കൊയിലാണ്ടി, ജെമിഷ് ജോസ്.പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ – ഹരി തിരുമല
വാഴൂർ ജോസ്.
Post Your Comments