ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ‘തൊമ്മനു മക്കളും’. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, ലാൽ, രാജൻ പി ദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമ ആദ്യം പൃഥ്വിരാജിനേയും ജയസൂര്യയെയും മനസ്സിൽ കണ്ടാണ് തിരക്കഥ രചിച്ചതെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം.
പിന്നീട് തമിഴ് സിനിമയുടെ ഡെയ്റ്റുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന് വേഷം ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തിയതെന്ന് ബെന്നി പി.നായരമ്പലം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത കഥ ഇനിയും തുടരും എന്ന പരിപാടിയിലായിരുന്നു ബെന്നി ഇക്കാര്യം തുറന്നു പറഞ്ഞത്.
ബെന്നി പി നായരമ്പലത്തിന്റെ വാക്കുകൾ:
‘തൊമ്മനും മക്കളും എഴുതിയത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല. പൃഥ്വിരാജ്, ജയസൂര്യ, ലാല്‍ കോമ്പിനേഷനായിരുന്നു ചിന്തിച്ചിരുന്നത്. അന്ന് ഒരു തമിഴ് പടം മൂലം പൃഥ്വിരാജിന്റ ഡെയ്റ്റ് പ്രശ്‌നമായി. സിനിമ പെട്ടെന്ന് നടക്കുകയും വേണമായിരുന്നു.
ലാല്‍ നിര്‍മ്മിക്കുന്ന ‘ബ്ലാക്കി’ന്റെ ചിത്രീകരണം അപ്പോള്‍ നടക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയോട് ഈ കഥ സംസാരിച്ചാലോ എന്ന് അപ്പോഴാണ് ലാല്‍ പറയുന്നത്. മമ്മൂക്കയെ വെച്ച് ചെയ്യാനല്ല, കഥ പറഞ്ഞുനോക്കാം എന്നായിരുന്നു അപ്പോള്‍ വിചാരിച്ചത്. കഥയിലെ പ്രണയത്തില്‍ ഉള്‍പ്പടെ ചില മാറ്റങ്ങള്‍ വരുത്താമെന്നും തീരുമാനിച്ചു. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയാണ്, അഭിപ്രായം അറിയാനാണെന്നുമാണ് മമ്മൂക്കയോട് പറഞ്ഞത്.
Read Also:- ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷാരൂഖ് ഖാന്‍
മമ്മൂക്കയുടെ കാറിലിരുന്നാണ് കഥ പറയുന്നത്. കഥ പറഞ്ഞതിന് ശേഷം ഇത് ഗംഭീര റോളാണല്ലോ എന്നായിരുന്നു മറുപടി. പൃഥ്വിരാജിന്റെ ഡെയ്റ്റിന്റെ പ്രശ്‌നം പറഞ്ഞ് മമ്മൂക്കയോട് ആ കഥാപാത്രം ചെയ്യാന്‍ പറ്റുമോയെന്നും അപ്പോഴാണ് ചോദിക്കുന്നത്. പിന്നെന്താ ചെയ്യാമല്ലോ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ കമ്മിറ്റ് ചെയ്തു.’
Post Your Comments