ഒടിടി പ്ലാറ്റ്ഫോമില്‍ ബോളിവുഡ് നടൻ ഷാരൂഖ് ഖാന് അരങ്ങേറ്റം കുറിക്കുമെന്ന് സൂചന. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ ഒരു പ്രോമോഷണല്‍ വീഡിയോ താരം പങ്കുവച്ചതിനെ തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് മുതല്‍ മോളിവുഡുവരെയുള്ള താരങ്ങളായ അക്ഷയ് കുമാര്‍, സൈഫ് അലിഖാന്, സൂര്യ, വെങ്കിടേഷ്, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ ഒടിടി റലീസ് ചെയ്തു.
എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരുഖ് ഖാന് ചിത്രങ്ങള്‍ ഒടിടി റിലീസിന് എത്തിയിരുന്നില്ല. ഹോട്സ്റ്റാര് പ്രമോഷന് വീഡിയോ കരണ്‍ ജോഹറടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ബോളിവുഡിലെ രാജാവിന് പോലും ഫോമോ തോന്നുന്ന ദിവസം വരുമെന്ന് കരുതിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാം കണ്ടു എന്നാണ് വീഡിയോ പങ്കുവച്ച് കരണ്‍ ജോഹര്‍ പറഞ്ഞത്.
ഹോട്സ്റ്റാറിന്റെ പ്രമോഷന് വീഡിയോയില്‍ തന്റെ മാനേജര്‍ക്കൊപ്പം ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ നോക്കുന്ന ഷാരുഖ് ഖാന് ചോദിക്കുന്നത് മറ്റേതെങ്കിലും താരങ്ങളുടെ വീടിന് മുന്നില്‍ ഇത്തരത്തില്‍ ആരാധകരടെ കൂട്ടം ഉണ്ടോയെന്നാണ്. അതിന് മാനേജര്‍ നല്കുന്ന മറുപടി ഇതുവരെ കണ്ടിട്ടില്ലെന്നും ഭാവിയില്‍ എങ്ങനെയാകുമെന്ന് പറയാന്‍ കഴിയില്ല എന്നുമാണ്.
Read Also:- ചിത്രീകരണം ആരംഭിച്ചപ്പോൾ ഇടക്കെങ്ങാനും വെച്ച് നിന്നുപോകുമോ എന്ന് ഞാനും ഭയപ്പെട്ടിരുന്നു: രഘുനാഥ് പലേരി
എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നത് മറ്റ് താരങ്ങള്‍ അവരുടെ സിനിമകള്‍ ഹോട്സ്റ്റാറില് റിലീസ് ചെയ്യുന്നുണ്ട് എന്നാണ്. ഖാന് ഇതുവരെ ഒടിടി റിലീസ് നടത്തിയിട്ടില്ലെന്നും മാനേജര്‍ ഓര്‍മിപ്പിക്കുന്നു.
Post Your Comments