CinemaGeneralMollywoodNEWS

മഞ്ജു വാരിയര്‍ എന്റെ സിനിമയില്‍ നിന്ന് പിന്മാറിയ കാരണം അതായിരുന്നു: വി.എം വിനു

എത്ര നല്ല നടിയാണ് മഞ്ജു വാരിയര്‍

മലയാളത്തില്‍ ‘ബാലേട്ടന്‍’, ‘മയിലാട്ടം’, ‘വേഷം’, ‘യെസ് യുവര്‍ ഓണര്‍’ പോലെയുള്ള ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വി.എം വിനു ഇനിയും തന്റെ നടക്കാത്ത ഒരു മോഹത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ പങ്കുവയ്ക്കുകയാണ്. താന്‍ സംവിധാനം ചെയ്ത തിയേറ്ററില്‍ റിലീസ് ആകാതെ പോയ ‘ഓരോ വിളിയും കാതോര്‍ത്ത്’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ് ഇനിയും നടക്കാത്ത ഒരു ആഗ്രഹത്തെക്കുറിച്ച് വിഎം വിനു തുറന്നു സംസാരിച്ചത്.

വി.എം വിനുവിന്‍റെ വാക്കുകള്‍

‘തിയേറ്ററില്‍ റിലീസ് ആകാതെ പോയ എന്റെ ചിത്രമാണ് ‘ഓരോ വിളിയും കാതോര്‍ത്ത്’. അതില്‍ മുകേഷിന്റെ നായികയായി അഭിനയിക്കാനിരുന്നത് മഞ്ജു വാരിയര്‍ ആയിരുന്നു. പക്ഷേ ആ സമയം മഞ്ജുവിന് ചിക്കന്‍പോക്സ് പിടിപ്പെട്ടതിനാല്‍ അതില്‍ നിന്ന് പിന്മാറി, എനിക്ക് വലിയ ഒരു ആഗ്രഹമായിരുന്നു മഞ്ജുവുമായി ഒരു സിനിമ ചെയ്യാന്‍. പക്ഷേ അത് അന്ന് നടക്കാതെ പോയി. ഇനി അങ്ങനെ ഒരു സിനിമ ചിലപ്പോള്‍ നടന്നേക്കാം. ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. എത്ര നല്ല നടിയാണ് മഞ്ജു വാരിയര്‍. അവരെ വച്ച് ഒരു സിനിമ ചെയ്യാന്‍ എനിക്ക് തീര്‍ച്ചയായും ആഗ്രഹമുണ്ട്. എന്നെ ഇടയ്ക്ക് വിളിക്കുകയും വിശേഷങ്ങള്‍ തിരക്കുകയുമൊക്കെ ചെയ്യും. ഞങ്ങള്‍ തമ്മില്‍ നല്ലൊരു സുഹൃത്ത് ബന്ധമുണ്ട്. അതുകൊണ്ട് സിനിമ എപ്പോള്‍ വേണമെങ്കിലും നടന്നേക്കാം’. വി.എം വിനു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button