
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ രസകരമായ ഒരു ചിത്രം പങ്കുവെയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിലെ നിതീഷ് ഭരദ്വാജിന്റെ കോസ്റ്റ്യൂമിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഉണ്ണി മുകുന്ദന്റെ വേഷം.
‘എല്ലായ്പ്പോഴും ഗന്ധർവ്വന്മാരുടെയും ദൈവങ്ങളുടെയും ലോകം എന്നെ ആകർഷിക്കാറുണ്ട്,’ എന്നാണ് ഉണ്ണി മുകുന്ദൻ ചിത്രത്തോടൊപ്പം കുറിക്കുന്നത്.
https://www.instagram.com/p/CTwTtcHB0Lz/?utm_source=ig_web_copy_link
‘ഞാൻ ഉണ്ണി ഗന്ധർവ്വൻ’ എന്നാണ് ചിത്രത്തിന് ആദിൽ ഇബ്രാഹിം നൽകിയ കമന്റ്. ഗന്ധർവ്വനുണ്ണി എന്നാണ് ഒരു ആരാധകൻ ഉണ്ണിയെ വിശേഷിപ്പിക്കുന്നത്.
Post Your Comments