ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഒരു യൂട്യൂബ് ചാനലും റിമി തുടങ്ങിയിരുന്നു. വർക്കൗട്ടിലും ഫിറ്റ്നസിന്റെ കാര്യത്തിലും ഒക്കെ ഒരുപാട് ശ്രദ്ധിക്കുന്ന റിമി ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
വീട്ടിലിരുന്ന് വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’ എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/reel/CTtNQuRBR1Q/?utm_source=ig_embed&utm_campaign=loading
മുൻപും റിമി തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. കൈകൾ മടക്കിപിടിച്ചു മസിൽ കാണിച്ചു റിമി പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധനേടിയിരുന്നു.പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.
Post Your Comments