മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു ‘മമ്മൂട്ടി സുബ്രൻ’ അന്തരിച്ചു. ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയിലായിരുന്നു താമസം. അവിടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വച്ച് നിത്യേന വിളക്ക് കൊളുത്തിയിരുന്നു. മമ്മൂട്ടിയോടുള്ള കടുത്ത ആരാധന കൊണ്ട് നാട്ടുകാരാണ് സുബ്രന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ത്തുവിളിച്ചത്.
മമ്മൂട്ടിയും തന്റെ ഫേസ്ബുക്കിലൂടെ സുബ്രന് ആദരാഞ്ജലി അർപ്പിച്ചു. ‘വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ’, സുബ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
https://www.facebook.com/Mammootty/posts/406659384157402
Post Your Comments