രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’ന്റെ റിലീസ് അനിശ്ചിതമായി നീട്ടിവച്ചു. വരുന്ന ഒക്ടോബര്‍ 13 ആണ് റിലീസ് തീയതിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലിയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും എന്നതിനാലാണ് വീണ്ടും റിലീസ് മാറ്റിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അതേസമയം നിലവിലെ സാഹചര്യത്തിൽ പുതിയ തീയതി ഇപ്പോൾ പ്രഖ്യാപിക്കാൻ കഴിയില്ല എന്നും പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
‘2021 ഒക്ടോബറിലേക്ക് തിയറ്ററുകളില്‍ എത്തിക്കാനാവുന്ന തരത്തില്‍ ആര്‍ആര്‍ആറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ തിയറ്ററുകള്‍ അനിശ്ചിതമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ റിലീസ് നീട്ടിവെക്കുകയാണ്. പുതിയ ഒരു തീയതി പ്രഖ്യാപിക്കാനും സാധിക്കുന്നില്ല. ലോകസിനിമാ വിപണികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, ഒട്ടും താമസിയാതെ ഞങ്ങള്‍ ചിത്രം റിലീസ് ചെയ്യും’, നിര്‍മ്മാതാക്കള്‍ അറിയിച്ചു.
Post production nearly done to have #RRRMovie ready by October’21.
But as known to many, we are postponing the release but cannot announce a new date with theatres indefinitely closed.
We will release at the earliest possible date when the world cinema markets are up and running.— RRR Movie (@RRRMovie) September 11, 2021
Post Your Comments