GeneralLatest NewsMollywoodNEWSSocial Media

എന്തിന് ഇങ്ങനെ ഒരു കടുംകൈ ?: നടൻ രമേശ് വലിയശാലയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

പ്രശ്നങ്ങൾ പലതും ഉണ്ടാകും, പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം ബാദുഷ പ്രതികരിച്ചു

നടന്‍ രമേശ് വലിയശാലയുടെ മരണം ഇപ്പോഴും വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. രമേശിന്‍റെ വിയോഗവാര്‍ത്ത അവരെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവും വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ ആവാത്തതുമാണ്. എപ്പോഴും സന്തോഷവാനായി മാത്രം കാണുന്നയാൾക്ക് എന്ത് പ്രശ്നമായിരുന്നു സഹിക്കാൻ കഴിയാതെ വന്നിട്ടുണ്ടാകുക എന്ന് സുഹൃത്തുക്കൾ ഓരോരുത്തരും ചോദിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത തങ്ങളിലുണ്ടാക്കിയ ആഘാതം സീരിയല്‍, സിനിമാ മേഖലയിലെ സുഹൃത്തുക്കളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പ് ‘വരാല്‍’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് തങ്ങളെന്ന് നടന്‍ ബാലാജി ശര്‍മ്മ ഫേസ്ബുക്കില്‍ കുറിച്ചു. ‘രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല… ഞെട്ടൽ മാത്രം! കണ്ണീർ പ്രണാമം… നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട്… ആദരാഞ്ജലികൾ’, ബാലാജി ശര്‍മ്മ കുറിച്ചു.

https://www.facebook.com/balajiHsarma/posts/388769666138077

‘പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ’, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/nmbadusha/posts/338081888107709

‘രമേശേട്ടാ… വിശ്വസിക്കാനാവുന്നില്ല… ഒത്തിരി സങ്കടം…’ എന്നാണ് നടന്‍ കിഷോര്‍ സത്യയുടെ പ്രതികരണം.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു രമേശ് വലിയശാലയുടെ മരണം. നാടകം വഴി അഭിനയമേഖലയിലേക്ക് എത്തിയ രമേശ് 22 വര്‍ഷത്തോളമായി സീരിയലുകളില്‍ അഭിനയിക്കുന്നു. കോളെജ് പഠനത്തിനു ശേഷം മിനിസ്‍ക്രീനിലേക്കും എത്തി. നിരവധി സിനിമകളിലും അഭിനയിച്ചു. പൗർണ്ണമി തിങ്കൾ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button