എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നിറ സാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്ന നടനായിരുന്നു കൃഷ്ണൻകുട്ടി നായർ. 1979-ൽ പുറത്തിറങ്ങിയ പി.പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മഴവിൽക്കാവടിയിലെ ബാർബറും കാക്കോത്തിക്കാവിലെ കാലൻ മത്തായിയും പൊൻമുട്ടയിടുന്ന താറാവിലെ തട്ടാൻ ഗോപാലനും പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, വരവേൽപ്പ്, കടിഞ്ഞൂൽ കല്യാണം, കുറ്റപത്രം, ഉള്ളടക്കം, മൂക്കില്ലാ രജ്യത്ത്, കിഴക്കൻ പത്രോസ് എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കൃഷ്‍ണൻകുട്ടി നായർ വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ടാവുന്നൂ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിൻഗാമിയായി മകൻ ശിവകുമാറും സിനിമയിലേക്ക് അരങ്ങേറുകയാണ്.
ഇന്ദ്രൻസിനെ നായകനാക്കി പ്രശാന്ത് കാനത്തൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിമായ സ്റ്റേഷൻ 5 -എന്ന ചിത്രത്തിലൂടെയാണ് ശിവകുമാര്‍ അരങ്ങേറ്റം കുറിക്കുന്നത്. വില്ലൻ കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Post Your Comments