
ചിയാൻ വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘മഹാൻ ’. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ധ്രുവ് വിക്രത്തിന്റെ ക്യാരക്ടർ ലുക്ക് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ‘ഡാഡ’ എന്നാണ് ധ്രുവിന്റെ കഥാപാത്രത്തിന്റെ പേര്.
സിമ്രൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് നാരായാണൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മകൻ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ട് വിക്രത്തിന്റെ അറുപതാമത്തെ സിനിമയാണ് മഹാൻ.
Post Your Comments