നാൽപത്തിമൂന്നാം ജന്മദിനമാഘോഷിക്കുന്ന നടി മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകളുമായി സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത്, സംയുക്ത വർമ്മ. ‘നീ എന്റെ ഗാഥാ ജാം മാത്രമല്ല, എന്റെ നിധിയാണ്.’–മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് കുറിച്ചു.
https://www.instagram.com/p/CTn1_uavs_p/?utm_source=ig_web_copy_link
‘ഹാപ്പി ബർത്ത്ഡേ എം, ലവ് യു’.–ഇങ്ങനെയായിരുന്നു പൂർണിമ ഇന്ദ്രജിത്തിന്റെ ആശംസ.
https://www.facebook.com/PoornimaOfficial/posts/392816252209750?__cft__[0]=AZXsyPrkmiZVaw7HUH1S7Gb3jhZpV1mWLRpQmCz_YjVgoqZ5_93urM5_s8KPxi2pthc3ilKqdPOjVsICwCXUSchKln6u8Q2UsHhecxCMb0CkmCuf-iMvQYBNTkTaUVV0Gd2YsfnDZwLQhxRQM0vDqdPU-UqWPTJ8pI-JWrNJ3IBD4w&__tn__=%2CO%2CP-R
ഗീതു മോഹൻദാസിന്റെ വാക്കുകൾ :
കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം. പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു. നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതേ ഒള്ളൂ, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു നീ എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്.’
Post Your Comments