ഫാസില്‍ സംവിധാനം ചെയ്തു മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ പ്രണയ ചിത്രം ‘അനിയത്തിപ്രാവ്’ എന്ന സിനിമയെക്കുറിച്ചുള്ള വേറിട്ട ഒരു അനുഭവ കഥ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്.
സുധിയും മിനിയും കടപ്പുറത്ത് വെച്ച് പിരിയുന്നതായിരുന്നു ‘അനിയത്തിപ്രാവ്’ എന്ന സിനിമയുടെ ക്ലൈമാക്സായി താന്‍ കരുതിയിരുന്നതെന്നും, എന്നാല്‍ ഫാസില്‍ എന്ന സംവിധായകന് തന്നില്‍ നിന്ന് ഒളിച്ചു നിര്‍ത്തിയ ക്ലൈമാക്സ് അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ ചെയ്ത സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹിറ്റ് സിനിമയുടെ ക്ലൈമാക്സ് രഹസ്യത്തെക്കുറിച്ച് പ്രമുഖ നിര്‍മ്മാതാവ് അനുഭവങ്ങള്‍ വിവരിച്ചത്.
‘സുധിയും മിനിയും കടപ്പുറത്ത്നിന്നും പിരിയുന്നതായിരുന്നു ആദ്യം എഴുതിയ ക്ലൈമാക്സ്. അക്കാര്യത്തിലും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഞാന്‍ ഇത് ഒരു ദിവസം പാച്ചിക്കയോട് സൂചിപ്പിച്ചു. പിരിഞ്ഞു പോകുമ്പോള്‍ ഓഡിയന്‍സിന് വിഷമമുണ്ടാകില്ലേ.അപ്പോള്‍ പാച്ചിക്ക പറഞ്ഞത്. ‘അപ്പച്ചാ മലയാള സിനിമയിലെ ലവ് സ്റ്റോറികളുടെ കഥ എടുത്തു പരിശോധിച്ചോളൂ, മുട്ടത്ത് വര്‍ക്കി കഥ എഴുതിയാല്‍ ഒന്നുകില്‍ ഒളിച്ചോടും. അല്ലെങ്കില്‍ കശുമാവിന്റെ കൊമ്പില്‍ തൂങ്ങിച്ചാവും. തകഴി എഴുതിയാല്‍ ഒന്നുകില്‍ കടലില്‍ പോയി ചാടും. അല്ലെങ്കില്‍ കല്യാണം കഴിക്കും. ഈ രണ്ടു ക്ലൈമാക്സ് അല്ലെ മലയാള സിനിമ കണ്ടിട്ടുള്ളൂ. ഇത് രണ്ടില്‍ നിന്നും വ്യത്യസ്തമായി പുതിയൊരു ക്ലൈമാക്സാണ് ഞാന്‍ പറയുന്നത്. അത് പുതിയ തലമുറയ്ക്ക് നല്കുന്ന ഒരു സന്ദേശമായിരിക്കും. ആ ക്ലൈമാക്സ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടും.
Post Your Comments