
അണ്ണാത്തെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമാണെന്ന് നടൻ രജനികാന്ത്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കെയാണ് രജനിയുടെ പ്രതികരണം.
അണ്ണാത്തെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ളതും, ചിത്രം സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവുരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments