പ്രശസ്ത സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. മുത്തയ്യ സംവിധാനം ചെയ്യുന്ന ‘വിരുമൻ’ എന്ന ചിത്രത്തിൽ നടൻ കാർത്തിയുടെ നായികയായിട്ടാണ് അതിഥിയുടെ അരങ്ങേറ്റം. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ ആരംഭിക്കും. രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു. ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എന്റർടെ്നറായിരിക്കും ചിത്രം.
ശങ്കറിന്റെ ഇളയ മകളാണ് അതിഥി.
Post Your Comments