ന്യൂഡൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റ് ചെയ്യപ്പെട്ട നടി ലീന മരിയ പോൾ. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിലായിരുന്നു ഇ.ഡി ഇന്നലെ നടിയെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ ചുമത്തപ്പെട്ട കേസ് എന്താണെന്ന് പോലും അറിയില്ലെന്ന് നടി വ്യക്തമാക്കുന്നു. തന്നെ കുടുക്കിയതാണെന്നും സാമ്പത്തിക തട്ടിപ്പ് കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തമാക്കിയ ലീന സുകാഷ് തന്റെ കാമുകനല്ലെന്നും ഒരു മാധ്യമത്തോട് പറഞ്ഞു.
Also Read: നമ്മുടെ എല്ലാ പുരോഗമന ചിന്താഗതികളെയും പിന്നോട്ടടിക്കുന്ന ഇതിവൃത്തമാണ് സീരിയലുകൾക്ക് ഉള്ളത്: ശരത്
നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോള്‍ എന്ന റിപ്പോർട്ടുകളെ നടി തള്ളി. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയെ കബളിപ്പിച്ചാണ് സംഘം 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന് മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെട്ടുവെന്നും കേസുണ്ട്.
അതേസമയം, സുകാഷ് ഉപയോഗിച്ച ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇ ഡി ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. കാനറ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിലും ഇരുവരും അറസ്റ്റിലായിരുന്നു.
Post Your Comments