
മുംബൈ: മുതിർന്ന ബോളിവുഡ് നടി സൈറ ബാനുവിനെ ഐസിയുവിൽ നിന്ന് മാറ്റിയാതായി ആശുപത്രി അധികൃതർ. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് 77-കാരിയായ സൈറ ബാനുവിനെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്തരിച്ച നടൻ ദിലീപ് കുമാറിന്റെ ഭാര്യയാണ് സൈറ ബാനു. സൈറ ബാനുവിന്റെ ഇടത് വെൻട്രിക്കിൾ പ്രവർത്തിക്കുന്നില്ലെന്നും ഇതിനെതുടർന്ന് ഹൃദയത്തിലും ശ്വാസകോശത്തിലും വെള്ളം എത്തുന്ന നിലയിലായിരുന്നുവെന്നും ഹൃദ്രോഗ വിദഗ്ധൻ ഡോ. നിതിൻ എസ് ഗോഖലെ പറഞ്ഞു. പ്രമേഹം നിയന്ത്രണവിധേയമായാൽ ആൻജിയോപ്ലാസ്റ്റി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also:- മീടു ആരോപണം: സംവിധായകൻ വിദേശയാത്രയും പഠനവും മുടക്കാൻ ശ്രമിക്കുന്നുവെന്ന് ലീന മണിമേഖല
സൈറ ബാനു ആൻജിയോപ്ലാസ്റ്റി അനുവദിക്കുന്നില്ലെന്നും ദിലീപ്കുമാറിന്റെ മരണശേഷം ഇവർ ഡിപ്രഷനിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു എന്നാൽ ഈ റിപ്പോർട്ടുകൾ ഡോ. നിതിൻ എസ് ഗോഖലെ തള്ളിക്കളഞ്ഞു.
Post Your Comments