ചെന്നൈ: മീടു ആരോപണമുന്നയിച്ചതിന്റെ പേരിൽ തമിഴ് സംവിധായകൻ സുശി ഗണേശൻ വിദേശയാത്രയും പഠനവും മുടക്കാൻ ശ്രമിക്കുന്നുവെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. രണ്ടരവർഷം മുമ്പ് നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ സുശി ഗണേശൻ മാനനഷ്ടത്തിന് ഹർജി നൽകുകയും പാസ്പോർട്ട് തടഞ്ഞുവെക്കാൻ പരാതി നൽകുകയും ചെയ്തു.
പാസ്പോർട്ട് തടഞ്ഞുവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചെന്നൈ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുശി ഗണേശൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാനനഷ്ടകേസ് കൂടാതെ 18 ഹർജികൾ തനിക്കെതിരെ സമർപ്പിച്ചിട്ടുണ്ടെന്നും ലീന പറഞ്ഞു. കൂടുതൽ കേസുകളിൽ വിചാരണ നടക്കുന്നതിനാൽ ഉപരിപഠനത്തിനായി കാനഡയിൽ പോകാൻ കഴിയുന്നില്ലെന്നും ലീന വ്യക്തമാക്കി.
Read Also:- കാവൽ സെൻസറിങ് പൂർത്തിയായി: റിലീസ് തിയേറ്ററുകളിലെന്ന് നിർമാതാക്കൾ
ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന സംഭവത്തിന്റെപ്പേരിൽ 2018ലാണ് ലീന മണിമേഖല സുശി ഗണേശനെതിരെ ആരോപണമുന്നയിച്ചത്. 2005ൽ ടിവി ചാനലിനു വേണ്ടി സുശി ഗണേശനുമായി അഭിമുഖം നടത്തിയ ശേഷം ചെന്നൈയിലെ സ്റ്റുഡിയോയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ കാറിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. 2017ൽ ഫേസ്ബുക്കിലൂടെ ഈ അനുഭവം പങ്കുവെച്ചെങ്കിലും ആരാണ് പീഡനശ്രമം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
Post Your Comments