വിനയ് നാരായണൻ സംവിധാനം ചെയ്യുന്ന സന്ദേശ ചിത്രമാണ് ക്ലാസ്സ് റൂം. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ ഉണ്ടാവേണ്ട ശ്രദ്ധയെക്കുറിച്ചും, ഓൺലൈൻ ക്ലാസുകളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചും മികച്ച സന്ദേശം നൽകുന്ന ചിത്രമാണ് ക്ലാസ്സ് റൂം. കളപുരയിൽ ഫിലിംസിനുവേണ്ടി ഷിൻസൺ കള പുരയിൽ നിർമ്മിക്കുന്ന ഈ ചിത്രം ചിത്രീകരണം പൂർത്തിയായി.
Also Read:മകളെ എലിസബത്തിന് പരിചയപ്പെടുത്തിയോ? അവതാരകന്റെ ചോദ്യത്തിന് ബാലയുടെ മറുപടി
പുന്നത്ര ജയദേവൻ്റെയും കുടുംബത്തിൻ്റെയും കഥ പറയുകയാണ് ഈ ചിത്രം. ജയദേവൻ്റെ ഭാര്യ അഞ്ജു സമൂഹമാധ്യമങ്ങളിൽ വലിയ ആകൃഷ്ടയായിരുന്നു. ഫേസ്ബുക്കിൽ താരമാകാൻ ശ്രമിക്കുകയാണ് അഞ്ജു. ജയദേവന്റെ എല്ലാ സപ്പോർട്ടും അവർക്കുണ്ടായിരുന്നു. വീഡിയോകളും, ഫോട്ടോയുമായി അവർ ഫേസ്ബുക്കിൽ നിറഞ്ഞു. ഇതിനിടയിൽ, ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന മകൾ ഗ്രീഷ്മയുടെ സമീപമെത്തി, വസ്ത്രം മാറിയ അഞ്ജുവിൻ്റെ ദൃശ്യങ്ങൾ, കുട്ടികളും, അധ്യാപകരും കാണുകയും, അഞ്ജുവിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. അതോടെ അഞ്ജു ആത്മഹത്യയുടെ വക്കിലെത്തി. പിന്നെ, അഞ്ജുവിൻ്റെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്.
ഷിൻസൺ കളപുരയിൽ, അമ്മു, ഡോ. ഐശ്വര്യ, ഐറിൻ, ശിവപ്രിയ സുമേഷ്, പ്രണവ് ബിജു, സ്വാതി നമ്പൂതിരി എന്നിവർ അഭിനയിക്കുന്നു. കളപുരയിൽ ഫിലിംസിനു വേണ്ടി ഷിൻസൻ കളപുരയിൽ നിർമ്മിക്കുന്ന ക്ലാസ്സ് റൂം വിനയ് നാരായണൻ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – പ്രേമദാസ് ഇരുവള്ളൂർ, ക്യാമറ – അരവിന്ദ ലാൽ, എഡിറ്റിംഗ് – അവിനാഷ്, കല – സൂരജ് സൂര്യമഠം, പശ്ചാത്തല സംഗീതം – ജോൺസൻ ഇമ്മാനുവൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രദീപ് മോഹൻ, മാനേജർ – ചന്തു കോവളം, അസോസിയേറ്റ് ഡയറക്ടർ – ജിനു കോവളം, പി.ആർ.ഒ- അയ്മനം സാജൻ.
Post Your Comments