![](/movie/wp-content/uploads/2021/09/hnet.com-image-2021-09-06t115607.757.jpg)
മലയാളികളുടെ പ്രിയ നടൻ സുരേഷ് ഗോപി നായകനായെത്തുന്ന കാവലിന്റെ സെൻസറിംഗ് പൂർത്തിയായി. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം യു/എ സർട്ടിഫിക്കറ്റ് നേടിയെന്നും ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത് നിർമ്മാതാക്കൾ അറിയിച്ചു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിലെ കഥ വിവരിക്കുന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. സയാ ഡേവിഡിനൊപ്പം ലാൽ, ഐഎം വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, ബിനു പപ്പു, കിച്ചു ടെല്ലസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
Read Also:- മിന്നൽ മുരളി ഒടിടി റിലീസിന്: പ്രദർശന തിയതി തിങ്കളാഴ്ച പുറത്തുവിടും
ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് കാവൽ നിർമ്മിച്ചിരിക്കുന്നത്. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണവും രഞ്ജിൻ രാജ് സംഗീതവും നിർവഹിക്കുന്നു.
Post Your Comments